ബ്രാഡ് ഫോര്‍ഡില്‍ ഏറ്റ തോല്‍വി കഴുകിക്കളയുവാന്‍ ശ്രമിക്കുകയാണ് പ്രതിപക്ഷനേതാവ് എട് മില്ലി ബാന്‍ഡ്. അടുത്ത ജനറല്‍ ഇലക്ഷന് കച്ചകെട്ടിയിറങ്ങി വിജയം പിടിച്ചു വാങ്ങുമെന്ന് ഇദ്ദേഹം പറയുന്നു. സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാടുകളും ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതവും ഇദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് മുതല്‍കൂട്ടാണ്. ഈ സര്‍ക്കാര്‍ ജനങ്ങളില്‍ സൃഷ്ടിച്ച വ്യാജപെട്രോള്‍ പരിഭ്രാന്തി ടോറിയെ സമ്മര്‍ദ്ദത്തില്‍ ആഴ്ത്തിയിരിക്കുയാണ് എന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു.
ഇപ്രാവശ്യത്തെ ബഡ്ജറ്റ് അവതരണത്തിലും ഏറെ വിമര്‍ശനങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിരുന്നു. കാമറൂണിന്റെ ഭരണം ഇതോടു കൂടെ അവസാനിക്കും എന്ന് തന്നെയാണ് താന്‍ കരുതുന്നത് എന്ന് മില്ലി ബാന്‍ഡ് വ്യക്തമാക്കി. സാധാരണ ജനതയുമായുള്ള സര്‍ക്കാരിന്റെ ബന്ധത്തിന് ഉലച്ചില്‍ തട്ടിയിട്ടുണ്ടെന്നു ജനങ്ങള്‍ക്കിടയിലുള്ള അഭിപ്രായ വോട്ടെടുപ്പുകള്‍ മനസിലാക്കിത്തരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ജനങ്ങള്‍ക്ക് മേല്‍ വന്‍ സമ്മര്‍ദ്ദമാണ് അനാവശ്യമായി സര്‍ക്കാര്‍ ചെലുത്തി കൊണ്ടിരിക്കുന്നത്. ഒരളവു വരെ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ചെലവ് വെട്ടിക്കുറക്കുന്നു എന്ന പേരില്‍ ജനങ്ങള്‍; വലക്കുകയാണ് സര്‍ക്കാര്‍.
പണം പാഴായി പോകുന്ന മേഖലകള്‍ കണ്ടെത്തുന്നതിന് പകരം ജനങ്ങളെ ബാധിക്കുന്ന രീതിയില്‍ ചെലവ് ചുരുക്കുന്നത് ജീവിതം ദുസഹമാക്കുവാന്‍ മാത്രവേ ഉപകരിക്കൂ എന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. ഈയിടെ നടത്തിയ ഒരു പോളിങ്ങില്‍ എഴുപത്തി രണ്ടു ശതമാനം ജനങ്ങളും സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും അകന്നു എന്ന് പറയുന്നു. ടാങ്കര്‍ ലോറി സമരത്തിന്റെ പേരില്‍ ജനങ്ങള്‍ തിന്ന തീ കുറച്ചൊന്നുമല്ല. കാര്യങ്ങള്‍ ഒത്തു തീര്‍പ്പാക്കുന്നതിനു പകരം അനാവശ്യമായി വായിട്ടടിക്കുകയാണ് കാമറൂണ്‍ സര്‍ക്കാര്‍ ചെയ്യുന്നത്. ഇപ്പോള്‍ നടത്തിയ പോളിങ്ങില്‍ 42ശതമാനം ആളുകളും ഇപ്പോള്‍ ലേബര്‍ പാര്‍ട്ടിയുടെ കൂടെയാണ്. കണ്സര്വേട്ടീവ് പാര്‍ട്ടിയുടെ കൂടെ 33% ജനങ്ങള്‍ ഉണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല