1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2020

സ്വന്തം ലേഖകൻ: :ഇന്ത്യ ലഡാക്കില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു,കഴിഞ്ഞ മെയ് മാസം വരെ ലഡാക്കില്‍ ഒരു ഡിവിഷന്‍ മാത്രമാണ് വിന്യസിച്ചിരുന്നത്, ഇപ്പോള്‍ അത് നാല് ഡിവിഷനുകളായി ഉയര്‍ന്നിട്ടുണ്ട്.മെയ് വരെ സൈന്യത്തിന്റെ 14 കോര്‍പ്സ് ഡിവിഷന്‍ മാത്രമാണ് ലഡാക്കില്‍ ഉണ്ടായിരുന്നത്. എന്തായാലും ചൈനയോട് യാതൊരു വിട്ട് വീഴ്ച്ചയും ഉണ്ടാകില്ല എന്ന സന്ദേശം തന്നെയാണ് ഇന്ത്യ പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത ലഡാക്ക് സന്ദര്‍ശനത്തിലൂടെയും സേനാ വിന്യസത്തിലൂടെയും നല്‍കുന്നത്.

ഒരു ഡിവിഷനില്‍ 15,000 മുതല്‍ 20,000 വരെ സൈനികരാണ് ഉള്ളത്,ലഡാക്കില്‍ ചൈനയുമായി 856 കിലോമീറ്റര്‍ നിയന്ത്രണ രേഖയാണ് ഉള്ളത്. ഇവിടെ 60,000 സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്.ചൈന സേനാ വിന്യാസം നടത്തിയ സാഹചര്യത്തിലാണ് ഇന്ത്യ സമാനതകളില്ലാത്ത സേനാ വിന്യാസം
നടത്തിയത്.

യുദ്ധോപകരണങ്ങള്‍,ആയുധങ്ങള്‍,പീരങ്കികള്‍ എന്നിവയടക്കമാണ് ഇന്ത്യയുടെ സേനാവിന്യാസം,പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലഡാക്ക് സന്ദര്‍ശനത്തിന് പിന്നാലെയാണ് ഇന്ത്യ സേനാ വിന്യാസം വര്‍ധിപ്പിച്ചത്. ഇന്ത്യ നിയന്ത്രണ രേഖ ആരംഭിക്കുന്ന കാരക്കോറം പാസ് മുതല്‍ സൗത്ത് ലഡാക്കിലെ ചുമൂര്‍ വരെയാണ് സേനാ വിന്യാസം നടത്തിയത്.

ചൈനയുടെ ഭാഗത്ത് നിന്നുള്ളയാതൊരു കടന്ന് കയറ്റത്തെയും പ്രതിരോധിക്കുക എന്നതാണ് ഇന്ത്യയുടെ ലക്‌ഷ്യം,ചൈനയുടെ ഭാഗത്ത് നിന്നുള്ള പ്രകൊപനങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കണം എന്ന നിര്‍ദ്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന് നല്‍കിയിട്ടുള്ളത്. ഇന്ത്യ-ചൈന സൈനിക തല ചര്‍ച്ചകളില്‍ സംഘര്‍ഷത്തില്‍ അയവ് വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നിരുന്നു.

ചൈനയുടെ ഭാഗത്ത് നിന്ന് സേനാവിന്യാസം പൂര്‍ത്തിയാക്കി എന്ന് ഉറപ്പ് വരുത്തണം എന്ന നിര്‍ദ്ദേശം പ്രതിരോധ മന്ത്രാലയം സേനയ്ക്ക് നല്‍കിയിട്ടുണ്ട്. ഗല്‍വാന്‍ സംഘര്‍ഷത്തിന് പരിഹാരം ഉണ്ടാകാതിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ കൂടുതല്‍ സേനയെ വിന്യസിച്ചിരിക്കുന്നത്.

അതിനിടെ തർക്കപ്രദേശമായ ദക്ഷിണ ചൈന കടലിലേക്ക് കൂ​ടു​ത​ൽ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ അ​യ​ച്ച് അ​മേ​രി​ക്ക. ര​ണ്ടു വി​മാ​ന​വാ​ഹി​നി ക​പ്പ​ലു​ക​ളാ​ണ് ദ​ക്ഷി​ണ ചൈ​നാ ക​ട​ലി​ലേ​ക്ക് പു​റ​പ്പെ​ട്ട​തെ​ന്ന് യു​എ​സ് നാ​വി​ക​സേ​ന വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

യു​എ​സ്എ​സ് റൊ​ണാ​ൾ​ഡ് റീ​ഗ​ൻ, യു​എ​സ്എ​സ് നി​മി​റ്റ്സ് എ​ന്നി വി​മാ​ന​വാ​ഹി​നി ക​പ്പ​ലു​ക​ളാ​ണ് ഇ​നി മു​ത​ൽ ദ​ക്ഷി​ണ ചൈ​നാ ക​ട​ലി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ക. ചൈ​ന സൈ​നി​ക അ​ഭ്യാ​സം ന​ട​ത്തു​ന്ന സ​മ​യ​ത്ത് ത​ന്നെ​യാ​ണ് യു​എ​സ് സേ​ന​യും ദ​ക്ഷി​ണ ചൈ​ന ക​ട​ലി​ല്‍ പ​രി​ശീ​ല​നം ന​ട​ത്താ​ൻ ഒ​രു​ങ്ങു​ന്ന​ത്.

ഒരോ വിമാനവാഹിനി കപ്പലുകള്‍ക്കൊപ്പവും നാല് പടക്കപ്പല്‍ കൂടി ഇവയ്ക്കൊപ്പം ദക്ഷിണ ചൈന കടലിലേക്ക് നീങ്ങിയിട്ടുണ്ടെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പറയുന്നത്. 24 മണിക്കൂറും യുദ്ധവിമാനങ്ങളെ പറത്താനും ഇറക്കാനും സാധ്യമാകുന്ന സംവിധാനങ്ങള്‍ ഉള്ള വിമാനവാഹിനികളാണ് യു​എ​സ്എ​സ് റൊ​ണാ​ൾ​ഡ് റീ​ഗ​ൻ, യു​എ​സ്എ​സ് നി​മി​റ്റ്സ് എന്നിവ.

അ​തേ​സ​മ​യം, ഇ​ന്തോ-​പ​സ​ഫി​ക്കി​ല്‍ സ്ഥി​ര​ത​യും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള യു​എ​സ് നാ​വി​ക​സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗം മാ​ത്ര​മാ​ണി​തെ​ന്നും നി​ല​വി​ലെ രാ​ഷ്ട്രീ​യ സം​ഭ​വ വി​കാ​സ​ങ്ങ​ളു​മാ​യി ഇ​തി​ന് ബ​ന്ധ​മി​ല്ലെ​ന്നും യു​എ​സ് റി​യ​ര്‍ അ​ഡ്മി​റ​ല്‍ ജോ​ര്‍​ജ് എം. ​വൈ​കോ​ഫ് പ​റ​ഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.