കൊല്ലപ്പെട്ട അല്‍ ക്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍റെ മൂന്നു ഭാര്യമാര്‍ക്കും രണ്ടു പെണ്‍ മക്കള്‍ക്കും പാക്കിസ്ഥാനില്‍ ഒന്നര മാസം തടവു ശിക്ഷ വിധിച്ചു. അനധികൃതമായി പാക്കിസ്ഥാനില്‍ പ്രവേശിച്ചതിനും താമസിച്ചതിനുമാണ് ശിക്ഷ. ഓരോരുത്തരും 10,000 രൂപ വീതം പിഴയും ഒടുക്കണം. ജയില്‍ ശിക്ഷാകാലാവധി തീര്‍ന്നാല്‍ ഇവരെ നാടു കടത്തണമെന്നും പാക് കോടതി.
ഒസാമയുടെ ഭാര്യമാരായ രണ്ടു സൗദി സ്വദേശികളും ഒരു യെമനിയുമാണ് ശിക്ഷിക്കപ്പെട്ടത്. പാക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയാണ് ഇവര്‍ക്കെതിരേ കോടതിയെ സമീപിച്ചത്. ഒസാമയുടെ വധത്തിനു ശേഷം ഇവരെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഈ വീട് അധികൃതര്‍ ജയില്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ വച്ചുതന്നെയാണ് വിചാരണ നടത്തിയതും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല