ഉസാമ ബിന്‍ ലാദന്റെ രണ്ടു ഭാര്യമാരെയും മക്കളെയും പാക്കിസ്ഥാന് സൗദി അറേബ്യയ്ക്കു കൈമാറും. സൗദി വംശജരായ ഭാര്യമാര്‍ക്കും മക്കള്‍ക്കും വീണ്ടും പൗരത്വം നല്‍കണമെന്നു ലാദന്റെ മൂത്ത സഹോദരന് ബക്കര്‍ ബിന്‍ ലാദന് സൗദി രാജാവിനോട് അഭ്യര്‍ഥിച്ചിരുന്നു.
ലാദന് വധത്തക്കുറിച്ചുള്ള പാക് അന്വേഷണം പൂര്‍ത്തിയാകാത്തതു കൈമാറ്റ നടപടി തടസപ്പെടുത്തി. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഭാര്യമാരെ കൈമാറാന്‍ പാക്കിസ്ഥാന് തീരുമാനിച്ചെന്നു പാക് വിദേശകാര്യ ഉദ്യോഗസ്ഥന് അറിയിച്ചതായി അല്‍ ഹയത് ദിനപത്രം. ഭാര്യമാരെ കൈമാറാമെന്ന പാക് നിര്‍ദേശം സൗദി അറേബ്യ അംഗീകരിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കകം ഇവര്‍ സൗദിയില്‍ എത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല