അല്‍ഖായിദ നേതാവായിരുന്ന ഉസാമ ബിന്‍ലാദന്റെ ഭാര്യമാരെയും കുട്ടികളെയും അടുത്തയാഴ്ച സൌദി അറേബ്യയിലേക്കു വിടുമെന്ന് പാക്കിസ്ഥാനിലെ അവരുടെ അഭിഭാഷകന് അമിര്‍ ഖലീല്‍ അറിയിച്ചു. പാക്കിസ്ഥാനില്‍ നിയമവിരുദ്ധമായി താമസിച്ചതിന് ജയിലിലായ ഇവരുടെ തടവുശിക്ഷയുടെ കാലാവധി ഈ മാസം 17ന് അവസാനിക്കും.
പിറ്റേന്നു തന്നെ അവരെ നാടുകടത്തിയേക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം മേയില്‍ അബട്ടാബാദില്‍ ലാദന് യുഎസ് കമാന്‍ഡോകളാല്‍ വധിക്കപ്പെട്ടശേഷം ലാദന്റെ മൂന്നു ഭാര്യമാരും കുട്ടികളും പാക്ക് കസ്റ്റഡിയിലായിരുന്നു. അനധികൃത താമസത്തിന് ഈ മാസം തുടക്കത്തില്‍ 45 ദിവസത്തെ തടവ് പാക്ക് കോടതി അവര്‍ക്കു വിധിച്ചു.
എന്നാല്‍ മാര്‍ച്ച് മൂന്നിന് ഒൌദ്യോഗികമായി അവരുടെ ജയില്‍വാസം ആരംഭിച്ചിരുന്നതിനാല്‍ അടുത്തയാഴ്ച ശിക്ഷാ കാലാവധി തീരും. ഇവര്‍ പുറത്തുവന്നാല്‍ അവര്‍ ലാദന്റെ ഒളിവു ജീവിതത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്ന് പാക്ക് അധികൃതര്‍ ഭയപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല