ആമിര്‍ഖാന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ലഗാന്‍’ എക്കാലത്തേയും മികച്ച 25 സ്‌പോര്‍ട്‌സ് സിനിമകളുടെ പട്ടികയില്‍ ഇടം നേടി. ടൈം മാഗസിനാണ് പട്ടിക തയാറാക്കിയത്. മികച്ച വിദേശഭാഷ ചലച്ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിന് ലഗാന്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. 2001ല്‍ പുറത്തിറങ്ങിയ ചിത്രം ബ്രിട്ടീഷ് ഭരണകാലത്തെ കഥയാണു പറയുന്നത്.
പട്ടികയില്‍ 14-ാമതാണ് ലഗാന്റെ സ്‌ഥാനം. ആമീര്‍ഖാന്‍ നിര്‍മിച്ച ചിത്രം അശുതോഷ് ഗൊവാരിക്കറാണ് സംവിധാനം ചെയ്‌തത്. ഒരു ഗ്രാമീണ ക്രിക്കറ്റ് ടീം വിദേശികള്‍ക്കെതിരേ നേടുന്ന വിജയമാണ് ലഗാന്‍ പറയുന്നത്. സാമൂഹിക ഡോക്യുമെന്ററിയായ ഈ ചിത്രം എക്കാലത്തേയും ഓള്‍ റൗണ്ടറാണെന്നാണ് അവാര്‍ഡ് സമിതി വിലയിരുത്തിയത്. പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ സിനിമയാണ് ലഗാന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല