സ്വന്തം ലേഖകന്‍: ലഹോറിലെ മിന്നല്‍ സന്ദര്‍ശനം സമാധാനം ലക്ഷ്യമിട്ടായിരുന്നെന്ന് നരേന്ദ്ര മോദി, തീവ്രവാദത്തില്‍ നിന്ന് പിന്തിരിയാമെങ്കില്‍ പാകിസ്താതുമായി ചര്‍ച്ച. സമാധാനത്തിന്റെ പാത ഇന്ത്യയ്ക്ക് മാത്രമായി തിരഞ്ഞെടുക്കാന്‍ സാധിക്കില്ല. ന്യൂഡല്‍ഹിയില്‍ 69 രാജ്യങ്ങള്‍ പങ്കെടുക്കുന്ന രണ്ടാം റെയ്‌സീന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
എല്ലാ അയല്‍ രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് നല്ല ബന്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ പ്രശ്‌നങ്ങള്‍ക്കിടയിലും അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുന്നുണ്ട്. ബംഗ്ലാദേശുമായും എല്ലാവിധ സഹകരണവുമുണ്ട്. ഭൂട്ടനുമായി ഊര്‍ജ്ജ മേഖലയിലും മറ്റെല്ലാ മേഖലയിലും സഹകരണമുണ്ട്. എല്ലാ അയല്‍രാജ്യങ്ങളുമായും നല്ല ബന്ധം വേണമെന്ന ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് പാകിസ്താന്‍ അടക്കമുള്ള സാര്‍ക് രാജ്യങ്ങളെ ക്ഷണിച്ചതെന്നും മോഡി പറഞ്ഞു.
ചൈനയുമായും ഇന്ത്യ നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. ഇരു രാജ്യങ്ങളും പരസ്പര ബഹുമാനത്തോടെ പെരുമാറണം. കഴിഞ്ഞ രണ്ടര വര്‍ഷമായി അമേരിക്കയുമായും ജപ്പാനുമായും മെച്ചപ്പെട്ട ബന്ധം നിലനിര്‍ത്താന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. റഷ്യ ഇന്ത്യയുടെ എക്കാലത്തെയും അടുത്ത സുഹൃത്താണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.2015 ഡിസംബറിലാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് മടങ്ങുന്ന വഴി മോദി ലാഹോറില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വീട് സന്ദര്‍ശിച്ച അദ്ദേഹം നവാസ് ഷെരീഫിന്റെ കൊച്ചുമകളുടെ വിവാഹച്ചടങ്ങിലും സംബന്ധിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല