കാത്തിരുപ്പിന് വിരാമമിട്ടുകൊണ്ട് ജോഷി ചിത്രമായ ലൈല ഓ ലൈലയുടെ ആദ്യ ടീസര്‍ എത്തി. ഒരു മോഹന്‍ലാല്‍ ആക്ഷന്‍ ചിത്രത്തില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ചേരുവകള്‍ എല്ലാം തന്നെ കോര്‍ത്തിണക്കിയാണ് ലൈലാ ഓ ലൈലയുടെ ആദ്യ ടീസര്‍ തന്റെ വരാരിയിച്ചിരിക്കുന്നത്. ചടുലമായ ആക്ഷന്‍ രംഗങ്ങളുടെയും തീവ്രമായ പ്രണയത്തിന്റെയും അത്യന്തം വൈകാരികമായ രംഗങ്ങള്‍ സമന്വയിപ്പിച്ചിരിക്കുന്ന ആദ്യ ടീസര്‍ അസാധാരണമായ വൈഭാവത്തോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. തീ പാറുന്ന സ്റ്റണ്ടുകളും കാര്‍ ചേസിംഗ് രംഗങ്ങളും ലൈല ഓ ലൈലയെ പ്രതീക്ഷികള്‍ക്ക് അപ്പുറത്തേക്ക് എത്തിക്കുന്നു എന്ന് പറയാം.
കണ്ണ് ചിമ്മാതെ, ശ്വാസം അടക്കി പിടിച്ച് മാത്രം കാണാവുന്ന, ബോളിവുഡ്, ഹോളിവുഡ് സംഘട്ടന രംഗങ്ങളെ വെല്ലുന്ന ആക്ഷന്‍ സീനുകള്‍ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
മോഹന്‍ലാല്‍ അമലപോള്‍ കൂട്ട് കെട്ടാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. മലയാളത്തിന്റെ പ്രിയ നായകന്‍ മോഹന്‍ലാലിനൊപ്പം, യുവനായികമാരിലെ ഭാഗ്യതാരമായ അമല പോള്‍കൂടി ചേരുമ്പോള്‍ ലൈല ഓ ലൈല മറ്റൊരു ഹിറ്റ് മേക്കിംഗ് ചിത്രമാകുമെന്ന് നിസംശയം പറയാം.
പ്രണയമായാലും, ആക്ഷന്‍ രംഗമായാലും ശരി, തന്റെ കഥാപാത്രമായ സത്യരാജിനോട് 100 ശതമാനം സത്യസന്ധത പുലര്‍ത്താന്‍ മോഹന്‍ലാലിനു സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ, പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു മോസ്റ്റ് മോഡേണ്‍ മോഹന്‍ലാല്‍ ആക്ഷന്‍ ചിത്രമായിരിക്കും ലൈലാ ഓ ലൈല എന്ന് മുന്‍വിധികള്‍ ഒന്നും തന്നെയില്ലാതെ പറയാം ഓരോ നിമിഷവും പ്രേക്ഷകരുടെ ഹൃദയമിടുപ്പ് കൂട്ടുന്നരീതിയിലാണ് കാര്‍ ചേസിംഗ് രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്, തീയറ്ററുകളെ ഇളക്കി മറിക്കാന്‍ പോകുന്ന ഈ രംഗങ്ങള്‍ ഓരോ സിനിമാപ്രേമിയും ആകാംഷയുടെ മുള്‍മുനയില്‍ നിന്നായിരിക്കും ആസ്വദിക്കുക.
ലോകോത്തര നിലവാരത്തിലുള്ള ചിത്രീകരണ എഡിറ്റിംഗ് തന്ത്രങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ലൈല ഓ ലൈല ഹോളിവുഡിലെയും ബോളിവുഡിലെയും ആക്ഷന്‍ സിനിമകളോട് കിടപിടിക്കുന്ന ആദ്യമലയാള ചിത്രമാണ്.
ലൈല ഓ ലൈലയെ സംബന്ധിച്ചിടത്തോളം ഇനിയും ഏറെ വിശേഷണങ്ങള്‍ക്ക് സ്ഥാനമില്ല എന്ന് ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. മലയാളികള്‍ കാത്തിരുന്ന, മലയാളത്തിന്റെ സവിശേഷതകള്‍ ഏറെയുള്ള ഒരു മോഹന്‍ലാല്‍ ചിത്രം , അതാണ് ലൈല ഓ ലൈല.
ഫൈന്‍കട്ട് എന്റര്‍ടെയിന്‍മെന്‍സിന്റെ ബാനറില്‍ സന്തോഷ് കോട്ടായി, ബിജു ആന്റണി, പ്രീത നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ‘ലൈല ഓ ലൈല’ നിര്‍മ്മിക്കുന്നത് തമിഴ് നടന്‍ സത്യരാജ്, ജോയ്മാത്യു, രമ്യനമ്പീശന്‍, രാഹുല്‍ ദേവ് എന്നിവരാണ് മറ്റു താരങ്ങള്‍. ബോളിവുഡില്‍ നിരവധി ഹിറ്റുകളൊരുക്കിയ സുരേഷ് നായരുടെതാണ് കഥ. സംഗീതം ഗോപി സുന്ദര്‍. ലോകനാഥനാണ് ഛായാഗ്രഹണം കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് വിവേക് കാങ്ങത്ത് . ചിത്രം ആശീര്‍വാദ് സിനിമാസ് റിലീസ് പ്രദര്‍ശനത്തിനെത്തിക്കും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല