മലയാളത്തിലെ എക്കാലത്തേയും വമ്പന്‍ വിജയങ്ങളൊരുക്കിയ സംവിധായകന്‍ ജോഷിയും സൂപ്പര്‍ താരം മോഹന്‍ലാലും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ലൈലാ ഓ ലൈലയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. ‘ദ ബിഗ്ഗസ്റ്റ് റിസ്‌ക് ഓഫ് ഹിസ് ലൈഫ്… ഹിസ് വൈഫ്’ എന്നാണ് പോസ്റ്ററില്‍ കൊടുത്തിട്ടുളള ചിത്രവിശേഷണം.
തീയേറ്ററുകളില്‍ നിറഞ്ഞോടിയ റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാലും അമലാ പോളും ജോഡികളായെത്തുന്ന റൊമാന്റിക് ത്രില്ലര്‍ കൂടിയാണിത് ഏപ്രില്‍ അവസാനം പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്ന സിനിമ ഈ വേനലവധിക്കു കാഴ്ചയുടെ നല്ലൊരു വിരുന്നൊരുക്കുമെന്നു നിര്‍മ്മാതാക്കള്‍ പറയുന്നു.
ഫൈന്‍കട്ട് എന്റര്‍ടെയിന്‍മെന്‍സിന്റെ ബാനറില്‍ സന്തോഷ് കോട്ടായി, ബിജു ആന്റണി, പ്രീത നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ‘ലൈല ഓ ലൈല’ നിര്‍മ്മിക്കുന്നത്. കുട്ടികള്‍ക്കടക്കം കുടുംബത്തിലെ എല്ലാവര്‍ക്കും കണ്ടിരിക്കാവുന്ന സിനിമയാണ് ലൈല ഓ ലൈലയെന്നു പോസ്റ്ററുകള്‍ സൂചിപ്പിക്കുന്നു. ഈ വേനലവധിക്കു കാഴ്ചയുടെ നല്ലൊരു വിരുന്നൊരുക്കുമെന്നു നിര്‍മ്മാതാക്കള്‍ പറയുന്നു.
അമലാ പോളാണ് നായിക. തമിഴ് നടന്‍ സത്യരാജ്, ജോയ്മാത്യു, രമ്യനമ്പീശന്‍, രാഹുല്‍ ദേവ് എന്നിവരാണ് മറ്റു താരങ്ങള്‍. ബോളിവുഡില്‍ നിരവധി ഹിറ്റുകളൊരുക്കിയ സുരേഷ് നായരുടെതാണ് കഥ. സംഗീതം ഗോപി സുന്ദര്‍. ലോകനാഥനാണ് ഛായാഗ്രഹണം. കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് & പബ്ലിക് റിലേഷന്‍സ് വിവേക് കാങ്ങത്ത്, ആശിര്‍വാദ് സിനിമാസും മാക്‌സ് ലാബും ചേര്‍ന്ന് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല