1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2011

അപ്പച്ചന്‍ കണ്ണഞ്ചിറ

സീറോ മലബാര്‍ അല്‍മായ സമ്മേളനത്തിന് കേംബ്രിഡ്ജില്‍ ജൂലൈ 18 തിങ്കളാഴ്ച വേദി ഒരുങ്ങും.ഈസ്റ്റ്‌ ആന്ഗ്ലിയ റീജിയണില്‍ മാസ് സെന്ററുകളായ ഹന്ടിന്ഗ്ടന്‍,പാപ് വര്‍ത്,കേംബ്രിഡ്ജ്,ഇപ്സ്‌വിച്,നോര്‍വിച്ച്,ഗ്രേറ്റ്‌ യാര്‍മോത്ത്,കിങ്ങ്സ്ലിന്‍,പീറ്റര്‍ബറോ,സ്വാഷം,ഹേവര്‍ ഹില്‍,തുടങ്ങിയ ഇടവകകളിലെ അല്‍മായര്‍ സമ്മേളനത്തില്‍ പങ്കു ചേരും.

ഈസ്റ്റ്‌ ആന്ഗ്ലിയ സീറോമലബാര്‍ ചാപ്ലിന്‍ ഫാദര്‍ മാത്യൂ ജോര്‍ജ്‌ വണ്ടാനക്കുന്നേല്‍ അധ്യക്ഷത വഹിക്കുന്ന അല്‍മായ പൊതു സമ്മേളനം അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും.അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വക്കെറ്റ് വി സി സെബാസ്റ്റ്യന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കും.വൈകുന്നേരം 5.30 ന് ആരംഭിക്കുന്ന അല്‍മായ സമ്മേളനത്തെ തുടര്‍ന്ന് അറയ്ക്കല്‍ പിതാവിന്‍റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ ബലിയും ഉണ്ടായിരിക്കും.

ഈസ്റ്റ്‌ ആന്ഗ്ലിയയിലെ എല്ലാ സീറോ മലബാര്‍ അല്മായരെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ചാപ്ലിന്‍ ഫാദര്‍ മാത്യൂ ജോര്‍ജ്‌ വണ്ടാനക്കുന്നേല്‍ അറിയിച്ചു.

സമ്മേളന വേദിയുടെ വിലാസം

St Philip Howard Catholic Church
33 Walpole Rd
Cambridge
CB1 3TH

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.