1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2012

കേരളക്കരയെ ഇളക്കിമറിച്ച ജാസി ഗിഫ്‌റ്റിന്റെ ‘ലജ്‌ജാവതിയേ’ എന്നഗാനം വീണ്ടും വരികയാണ.്‌ മനോജ്‌ മനോഹര്‍ എന്ന നവാഗതന്‍ സംവിധാനം ചെയ്യുന്ന ‘ഫോര്‍ ഷാഡോസി’ലൂടെയാണ്‌ ലജ്‌ജാവതി വീണ്ടുമെത്തുന്നത്‌. പുതിയ ള്‍ലജ്‌ജാവതി’ക്കു കൊഴുപ്പേകാന്‍ ചൂടന്‍ പ്രണയ രംഗങ്ങളുണ്ടാവുമെന്നാണ്‌ സൂചന. കേരളത്തെ പിടിച്ചു കുലുക്കിയ, വാര്‍ത്തകളില്‍ ഇടം നേടിയ ഒരു യഥാര്‍ത്ഥ പ്രതികാര കഥയാണ്‌ സിനിമയുടെ പ്രമേയം.

അഭിനേതാക്കളായും ടെക്‌നീഷ്യന്മാരായും ഒട്ടേറെ പുതുമുഖങ്ങള്‍ അണി നിരക്കുന്ന ഈ ചിത്രത്തില്‍ തിലകന്‍ ഒരു പ്രധാന വേഷം കൈകാര്യംചെയ്യും. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ മലയാളത്തിലുണ്ടായ ജനപ്രിയ ചലച്ചിത്ര ഗാനങ്ങളുടെ ഒരു ലിസ്‌റ്റെടുത്താല്‍ അതില്‍ തീര്‍ച്ചയായും ലജ്‌ജാവതിക്ക്‌ ഒരു പ്രമുഖ സ്‌ഥാനം ഉണ്ടാവും. ജയരാജിന്റെ സൂപ്പര്‍ഹിറ്റ്‌ ചിത്രമായ ‘ഫോര്‍ ദ പീപ്പിളി’ലെ ഈ ഗാനത്തിന്റെ സംഗീത സംവിധായകനും ഗായകനും ജാസി തന്നെയായിരുന്നു. സിനിമ ഹിറ്റായതില്‍ ഈ ഗാനവും വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്‌.

ലജ്‌ജാവതി റിലീസ്‌ ചെയ്‌തതോടെ ജാസി ഗിഫ്‌റ്റ് എന്ന സംഗീത സംവിധായകനെയും ഗായകനെയും അറിയാത്ത മലയാളി ഇല്ലെന്നായി. ഇന്ന്‌ മലയാളം കൂടാതെ തമിഴിലും തെലുങ്കിലും സംഗീത സംവിധായകനെന്ന നിലയിലും ഗായകനെന്ന നിലയിലും ജാസി തിരക്കിന്റെ ലോകത്താണ്‌. 2004 ലായിരുന്നു ഫോര്‍ ദ പീപ്പിള്‍ പ്രദര്‍ശനത്തിനെത്തിയത്‌. കേവലം 40 ലക്ഷം മുടക്കിയെടുത്ത ഈ സിനിമ 3 കോടിയിലധികം രൂപ കളക്ഷനുണ്ടാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.