ലോകത്ത് എവിടെ പോയാലും അവിടെ ഏതെങ്കിലും സ്ഥാനത്ത് ഒരു ഇന്ത്യക്കാരന് എങ്കിലും ഉണ്ടാകുമെന്ന് നമ്മള് പറയാറുണ്ട്, അങ്ങനെ ബ്രിട്ടനിലെ വ്യാവസായിക രംഗത്തും ഒരാളുണ്ട് ലക്ഷ്മി മിത്തല്‍. ഇന്ത്യന്‍ വംശജനും പ്രമുഖ ഉരുക്കുകമ്പനിയായ ആര്‍സലര്‍ മിത്തല്‍ ഗ്രൂപ്പിന്റെ മേധാവിയുമായ ലക്ഷ്മി മിത്തലിനെ ബ്രിട്ടനിലെ കരുത്തനായ ഏഷ്യക്കാരനായി തിരഞ്ഞെടുത്തിരിക്കുയാണ് ഇപ്പോള്‍.
ഈസ്റ്റേണ്‍ ഐ എന്ന വാര്‍ത്താ വാരിക തയ്യാറാക്കിയ വ്യവസായ മേഖലയിലെ 101 കരുത്തരുടെ പട്ടികയിലാണ് മിത്തല്‍ ഒന്നാമതെത്തിയത്. 1550 കോടി പൗണ്ടാണ് അറുപത്തിയൊന്നുകാരനായ മിത്തലിന്റെ മൊത്തം ആസ്തി.
കെസിങ്ടണ്‍ പാലസ് ഗാര്‍ഡനിലെ വസ്തുവകകള്‍, സ്വകാര്യ ജെറ്റുവിമാനം, 26 കോടി പൗണ്ട് വിലവരുന്ന യാനം, സുറെയില്‍ 340 ഏക്കറിലുള്ള ബംഗ്ലാവ് തുടങ്ങിയവ സ്വന്തമായുള്ള മിത്തലിന് എല്ലാ കരുത്തും സമ്പത്തുമുണ്ടെന്ന് വാരിക പറയുന്നു. ബുധനാഴ്ച നടന്ന ജിജി 2 ലീഡര്‍ഷിപ്പ് അവാര്‍ഡ്ദാനച്ചടങ്ങില്‍ ബ്രിട്ടണിലെ ഉപപ്രധാനമന്ത്രി നിക് ക്ലെഗാണ് പട്ടിക പുറത്തിറക്കിയത്. ഇന്ത്യന്‍ വംശജനായ സ്വരാജ് പോള്‍ പട്ടികയില്‍ 17-ാം സ്ഥാനത്താണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല