സ്വന്തം ലേഖകന്‍: ലോ അക്കാദമി വിവാദം, പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ കുറ്റക്കാരിയെന്ന് കേരള സര്‍വകലാശാലാ സിന്‍ഡിക്കറ്റ്, അഞ്ചു വര്‍ഷത്തേക്ക് വിലക്ക്. ഇന്റേണല്‍ അസസ്‌മെന്റ്, പരീക്ഷാ നടത്തിപ്പ് തുടങ്ങിയ കാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിന്നാണ് വിലക്ക്. ലക്ഷ്മി നായരെ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതുള്‍പ്പെടെയുള്ള മറ്റ് കാര്യങ്ങളില്‍ തീരുമാനം സര്‍ക്കാരിന് വിട്ടു. ലക്ഷ്മി നായര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോടും മാനേജ്‌മെന്റിനോടും ശിപാര്‍ശ ചെയ്യുനന് പ്രമേയം സിന്‍ഡിക്കേറ്റ് യോഗം പാസാക്കി.
പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായരെ നീക്കണമെന്ന് യു.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. സി.പി.ഐയും ഇതിനോട് യോജിച്ചു. എന്നാല്‍ നടപടിക്ക് ശിപാര്‍ശ ചെയ്താല്‍ മതിയെന്നായിരുന്നു സി.പി.എം നിലപാട്. മുസ്ലീം ലീഗ് അംഗവും ഒരു കോണ്‍ഗ്രസ് അംഗവും സിന്‍ഡിക്കേറ്റ് യോഗത്തില്‍ നിന്നും വിട്ടുനിന്നു. ലേഡീസ് ഹോസ്റ്റലിലെ ക്യാമറകള്‍ നീക്കം ചെയ്യാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.
കോളജിന്റെ ഭൂമി, അഫിലിയേഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി. കോളജിന്റെ അഫിലിയേഷന്‍ രേഖകള്‍ സര്‍വകലാശാലയില്‍ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം വി.സി വ്യക്തമാക്കിയിരുന്നു. ഇത് പരിശോധിക്കാന്‍ അഫിലിയേഷന്‍ കമ്മറ്റിയെ ചുമതലപ്പെടുത്തി.
അതിനിടെ പ്രിന്‍സിപ്പാളിനെ അവധി എടുപ്പിച്ച് മാറ്റി നിര്‍ത്തി പ്രശ്‌നം പരിഹരിക്കാന്‍ സി.പി.എം ശ്രമം തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. വിദ്യാര്‍ത്ഥി പ്രശ്‌നം അവര്‍ തന്നെ പരിഹരിക്കുമെന്നും ഭൂമി പ്രശ്‌നം ഇതുമായി കൂട്ടിക്കുഴയ്‌ക്കേണ്ടന്നും ിന്ന് സമര പന്തല്‍ സന്ദര്‍ശിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല