പളുങ്ക് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ലക്ഷ്മി ശര്‍മ്മയ്ക്ക് സംവിധായകന്റെ ശല്യം. ഒരു സീരിയല്‍ സംവിധായകനാണത്രേ ലക്ഷ്മിയെ ശല്യം ചെയ്യുന്നത്. ഇയാളുടെ അതിരുകടന്ന പെരുമാറ്റം മൂലം ലക്ഷ്മിയ്ക്ക് സീരിയല്‍ സെറ്റ് ഉപേക്ഷിച്ചുപോകേണ്ടിവന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയുടെ നായികയായി എത്തിയെങ്കിലും അത്ര മികച്ച വേഷങ്ങള്‍ പിന്നീട് ലക്ഷ്മിയെത്തേടി എത്തിയിട്ടില്ല. പലവേഷങ്ങളും ചെയ്‌തെങ്കിലും ഒന്നും ക്ലിക്കായതുമില്ല. അങ്ങനെയാണ് അവര്‍ ഒരു സീരിയലില്‍ അതിഥിതാരമായി അഭിനയിക്കാന്‍ തീരുമാനിച്ചത്.
ചലച്ചിത്രരംഗത്ത് സ്ത്രീവിഷയത്തില്‍ കുപ്രസിദ്ധനായ ഒരാളാണത്രേ ഈ സംവിധായകന്‍. സിനിമയില്‍ ഡിമാന്റ് കുറഞ്ഞപ്പോഴാണ് ഈ സംവിധായകന്‍ സീരിയല്‍ രംഗത്തേയ്ക്ക് തിരിഞ്ഞത്. തന്റെ സീരിയലില്‍ അതിഥിയാകാന്‍ ലക്ഷ്മിയെത്തിയതോടെ ഇയാളുടെ ശ്രദ്ധ ഇവരിലേയ്ക്ക് തിരിയുകയാണത്രേ ഉണ്ടായത്. മലയാളം അറിയാത്ത ലക്ഷ്മിയെ അല്‍പം തമിഴും ഇംഗ്ലീഷുമെല്ലാം കൂട്ടുക്കലര്‍ത്തി സംസാരിച്ച് സംസാരിച്ച് വീഴ്ത്താനുള്ള ശ്രമമാണത്രേ ഇയാള്‍ നടത്തിയത്. ഡിന്നറിന് വിളിച്ചാണ് ഇയാള്‍ ലക്ഷ്മിയെ ഇംപ്രസ് ചെയ്യാന്‍ ശ്രമം നടത്തിയത്.
എന്നാല്‍ ലക്ഷ്മി ഓരോ വട്ടവും ഓരോ കാരണങ്ങള്‍ പറഞ്ഞ് ഡിന്നറിനുള്ള ക്ഷണം ഒഴിവാക്കി. ഒടുവില്‍ ശല്യം സഹിക്കാതെ ഡിന്നറിന് പോകാന്‍ ലക്ഷ്മി സമ്മതിച്ചു. അപ്പോള്‍ സംവിധായകന്റെ ഭാവം മാറി ഡിന്നര്‍ സ്വന്തം മുറിയില്‍ വേണമെന്നായി ഇയാള്‍. ഇതോടെ സര്‍വ്വനിയന്ത്രണവും വിട്ട് ലക്ഷ്മി അറിയാവുന്ന ഭാഷകളിലെല്ലാം അസഭ്യം പറഞ്ഞുവെന്നാണ് കേള്‍വി.
മാത്രമല്ല അപമാനിച്ചുവെന്ന് കാണിച്ച് താരസംഘടനയായ അമ്മയ്ക്ക് പരാതിയും നല്‍കി. ഇയാള്‍ക്കെതിരെ ഇനി അമ്മയുടെ നടപടിയെന്താകുമെന്ന് കാത്തിരുന്നു കാണാം. സിനിമയില്ല്ാതെ സീരിയലിലേയ്ക്ക് തിരിഞ്ഞ ഇയാള്‍ക്ക് ഒടുക്കം സീരിയലുകാരുടെ സംഘടനയും ഉപരോധം പ്രഖ്യാപിക്കാനാണ് സാധ്യത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല