പദ്ധതിയുടെ ഉദ്ഘാടനം സപ്തംബര്‍ 22ന് നടന്‍ മോഹന്‍ലാല്‍ മാളയില്‍ നിര്‍വഹിക്കും. മാള കാര്‍മല്‍ കോളേജില്‍ നടക്കുന്ന ചടങ്ങില്‍ 1,000 അമ്മമാരെ ആദരിക്കും. അമ്മമാര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. നാട്ടിക നിയോജകമണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതിയാണ് ചില മാറ്റങ്ങളോടെ കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തില്‍ ആരംഭിക്കുന്നത്. തുണയായി ഭര്‍ത്താവോ ആണ്‍മക്കളോ ഇല്ലാത്ത 70 വയസ്സ് പിന്നിട്ട 500 അമ്മമാര്‍ക്കാണ് ഭക്ഷണവും ചികിത്സയും സൗജന്യമായി നല്‍കുക. ദത്തെടുക്കുന്ന അമ്മമാര്‍ക്ക് മാസംതോറും 500 രൂപ വീതം നല്‍കും. കൂടാതെ ചികിത്സാ ചെലവും വഹിക്കും. ഓണം, ക്രിസ്മസ്, റംസാന്‍ തുടങ്ങിയ ആഘോഷവേളകളില്‍ വസ്ത്രങ്ങളും മറ്റും നല്‍കും. അമ്മമാരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനും പരിചരിക്കുന്നതിനും ഓരോ വാര്‍ഡിലും സന്നദ്ധസേവനം നടത്തുന്ന ‘കരുണ പ്രധാന്‍’ വനിതകള്‍ ഉണ്ടാകും. നവംബര്‍ ഒന്നുമുതല്‍ ആനുകൂല്യങ്ങളുടെ വിതരണം ആരംഭിക്കും.
കരുണ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സുമനസ്സുകളില്‍നിന്നും ട്രസ്റ്റ് ശേഖരിക്കുന്ന പണം കൊണ്ടാണ് പദ്ധതി നടപ്പാക്കുക. ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം അമ്മമാര്‍ക്കായുള്ള ‘സ്‌നേഹവീടി’ന്റെ നിര്‍മാണം ആരംഭിച്ചിരുന്നു. വീടുകളില്‍ ഒറ്റപ്പെടുന്ന അമ്മമാരെ പകല്‍സമയങ്ങളില്‍ പാര്‍പ്പിച്ച് ശുശ്രൂഷിക്കാനായാണ് ‘സ്‌നേഹവീട്’ നിര്‍മിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല