ബ്രിട്ടണ്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡിക്ക് സഹായം നല്‍കിയതിന്റെ പേരില്‍ വിവാദത്തിലായ സുഷമാ സ്വരാജിന് പിന്നാലെ വസുന്ധരാരാജ സിന്ധ്യയും വിവാദത്തില്‍. രാജസ്ഥാന്‍ മുഖ്യമന്ത്രിയാണ് വസുന്ധര.
ലളിത് മോഡിക്ക് ബ്രിട്ടനു പുറത്തേയ്ക്ക് പോകുന്നതിനുള്ള സഹായങ്ങള്‍ വസുന്ധരാരാജെ സിന്ധ്യ വാഗ്ദാനം ചെയ്തതിന്റെ രേഖകള്‍ മാധ്യമങ്ങളില്‍ക്കൂടി പുറത്തുവന്നു. താന്‍ സഹായിക്കുന്നതായി ഇന്ത്യയിലുള്ള ആരും അറിയാനിടവരരുതെന്നും വസുന്ധരാരാജെ, ലളിത് മോദിയുടെ അഭിഭാഷകര്‍ക്കു നല്‍കിയ സന്ദേശത്തില്‍ പറയുന്നു.
2011 ജൂണ്‍ 18 ന് വസുന്ധരാരാജെ രാജ്‌സഥാന്‍ പ്രതിപക്ഷ നേതാവായിരിക്കെയാണ് ലളിത് മോഡിയെ സഹായിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. ലളിത് മോദിയുടെ ഭാര്യയെ ചികില്‍സിച്ചിരുന്ന പോര്‍ച്ചുഗലിലെ ആശുപത്രിക്ക് വസുന്ധരാരാജെ സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അതിനിടെ ലളിത് മോഡി വിവാദത്തില്‍ മൗനം പാലിക്കുകയായിരുന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് സുഷമയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. സുഷമയ്ക്ക് എതിരെ ഉയര്‍ന്ന് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് ജെയ്റ്റ്‌ലി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല