ഐ.പി.എല്‍ കോഴക്കേസ് നേരിടുന്ന ലളിത് മോദി യു.കെയില്‍ താമസിച്ചത് ആവശ്യമായ രേഖകള്‍ ഇല്ലാതെയാണെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം. ഇന്ത്യ വിടുമ്പോള്‍ ലളിത് മോദിയുടെ കയ്യില്‍ പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നു. പിന്നീട് റദ്ദാക്കിയിട്ടും യു.കെയില്‍ തന്നെ താമസിച്ചതെങ്ങനെയാണെന്നും ചിദംബരം ചോദിച്ചു. യു.കെയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മോദി തങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു.
ലളിത് മോദിക്കെതിരെയുള്ള 16 കേസുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അന്വേഷിക്കുന്നത്. ഇതില്‍ 15 കേസുകളിലും ഹാജരാവാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം മോദി അവഗണിക്കുകയാണെന്നും ചിദംബരം കുറ്റപ്പെടുത്തി.
അതിനിടെ തന്റെ വിദേശയാത്ര വിവാദങ്ങളെപ്പറ്റി ഇന്ത്യന്‍ മാധ്യമങ്ങളുമായി ഇനിമുതല്‍ ഒന്നും പറയില്ലെന്ന് ലളിത് മോദി ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ഒന്നും പറയേണ്ടതില്ലെന്ന് യു.കെയിലെ തന്റെ വക്കീലന്മാര്‍ അറിയിച്ചതുകൊണ്ടാണിതെന്നും ട്വീറ്റില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല