ബ്രിട്ടന്‍ വിടാനുള്ള യാത്രാ രേഖകള്‍ ലഭിക്കുന്നതിന് ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുടെ പേരുകളും ലളിത് മോഡി ദുരുപയോഗം ചെയ്തതായി റിപ്പോര്‍ട്ട്. എലിസബത്ത് രാഞ്ജിയുടെ രണ്ടാമത്തെ മകന്‍ ആന്‍ഡ്രൂ രാജകുമാരന്റെ പേര് ദുരുപയോഗം ചെയ്തതായാണ് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ രാജകൊട്ടാരം ഇത് നിഷേധിക്കുകയാണ്. മോദിയും രാജകുടുംബംഗവും തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വിടാന്‍ കഴിയില്ലെന്ന് പറഞ്ഞ കൊട്ടാരം ആന്‍ഡ്രു രാജകുമാരന്‍ എന്തെങ്കിലും തെറ്റ് ചെയ്തതായുള്ള റിപ്പോര്‍ട്ടുകളെ തള്ളിക്കളഞ്ഞു.
മോഡിക്ക് യാത്രാരേഖ ലഭിക്കുന്നതിനു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ആന്‍ഡ്രൂ രാജകുമാരനും മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതായും സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മോദിയുടെ യാത്രാരേഖകള്‍ക്കായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ബ്രിട്ടീഷ് എം.പിക്ക് കത്തെഴുതിയെന്ന വാര്‍ത്ത ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മാനുഷിക പരിഗണനവെച്ചാണ് സഹായിച്ചതെന്ന വാദമുയര്‍ത്തിയാണ് സുഷമ ഇതിനെ നേരിട്ടത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക കുറ്റാരോപണങ്ങളെ തുടര്‍ന്നാണ് ഐപിഎല്‍ ചെയര്‍മാനായിരുന്ന ലളിത് മോഡി 2010ല്‍ ബ്രിട്ടണിലേക്ക് താമസം മാറ്റിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല