1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 23, 2011

2006 ഓഗസ്റ്റ് 25നാണ് ക്ലാസ്മേറ്റ്സ് എന്ന സിനിമ കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ജയിംസ് ആല്‍ബര്‍ട്ടിന്‍റെ തിരക്കഥയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രം ചരിത്രവിജയമാണ് നേടിയത്. തൊണ്ണൂറുകളിലെ കോളജ് കാമ്പസുകളുടെ ഗൃഹാതുരതയുണര്‍ത്തിയ സിനിമ കേരളം ഏറ്റെടുക്കുകയായിരുന്നു.

അതിന് ശേഷം ജയിംസ് ആല്‍ബര്‍ട്ട് സൈക്കിള്‍, ഇവിടം സ്വര്‍ഗമാണ്, വെനീസിലെ വ്യാപാരി എന്നീ തിരക്കഥകള്‍ രചിച്ചു. എന്നാല്‍ ലാല്‍ ജോസുമൊന്നിച്ച് ഒരു ചിത്രം ജയിംസ് ചെയ്തില്ല. ഇപ്പോഴിതാ, ലാല്‍ ജോസ് – ജയിംസ് ആല്‍ബര്‍ട്ട് ടീമിന്‍റെ പുതിയ സിനിമ ആരംഭിക്കുകയാണ്.

‘ഏഴ് സുന്ദരരാത്രികള്‍’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ക്ലാസ്മേറ്റ്സിലെ അതേ താരനിര ഈ സിനിമയില്‍ ഉണ്ടാകുമോ എന്നതില്‍ തീരുമാനമായിട്ടില്ല. എന്നാല്‍ കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവര്‍ ചിത്രത്തില്‍ ഉണ്ടാകുമെന്ന് സൂചന ലഭിച്ചിട്ടുണ്ട്.

ഒരു പ്രണയചിത്രമായിരിക്കും ‘ഏഴ് സുന്ദരരാത്രികള്‍’ എന്നാണ് അറിയുന്നത്. ദിലീപ് ചിത്രമായ ‘സ്പാനിഷ് മസാല’യ്ക്ക് ശേഷം ലാല്‍ ജോസ് ഈ സിനിമയുടെ ജോലിയിലേക്ക് കടക്കും.

അതേസമയം മമ്മൂട്ടി നിര്‍മ്മിച്ച് നായകനാകുന്ന ചിത്രത്തിന്‍റെയും ഒരു പുതുമുഖ ചിത്രത്തിന്‍റെയും തിരക്കഥാരചനയ്ക്ക് ജയിംസ് ആല്‍ബര്‍ട്ട് കരാറായിട്ടുണ്ട്. എന്നാല്‍ ലാല്‍ ജോസ് ചിത്രത്തിന് ശേഷമേ ജയിംസ് ആല്‍ബര്‍ട്ട് മറ്റ് പ്രൊജക്ടുകളിലേക്ക് കടക്കൂ എന്നാണ് അറിയുന്നത്. ക്ലാസ്മേറ്റ്സ് പോലെ ഏഴ് സുന്ദരരാത്രികളും കേരളക്കര കീഴടക്കുമെന്ന് പ്രതീക്ഷിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.