സ്വാതിമോളുടെയും സുനിലിന്റെയും മരണത്തിനു പിറകെ യു കെ മലയാളികളെ ദുഖത്തിലാഴ്ത്തി മൂന്നാമതൊരു മരണം കൂടി.ഹാരോഗേറ്റില്‍ താമസിക്കുന്ന ജേക്കബ് മുളമൂട്ടിലിന്റെ ഭാര്യ ലാലി ജേക്കബ് ആണ് ഇന്ന് രാവിലെ ഹാരോഗേറ്റ് സെന്റ് മൈക്കിള്‍സ് ഹോസ്പൈസില്‍ വച്ച് മരണമടഞ്ഞത്.അമ്പത്തിരണ്ടുകാരിയായ ലാലി ഏറെ നാളായി ബ്രെയിന്‍ ട്യൂമര്‍ പിടിപെട്ട് ചികിത്സയിലായിരുന്നു. ഇപ്പോള്‍ രണ്ടു വര്‍ഷമായി പാലിയേറ്റീവ് ചികിത്സയിലായിരുന്നു..
പരേതയുടെ ആത്മ ശാന്തിക്കായി ഇന്നലെ വൈകിട്ട് എട്ടുമണിക്ക് സെന്റ് ആല്‍ഫ്രെഡ് ചര്‍ച്ചില്‍ ഫാദര്‍ ഹാപ്പി ജേക്കബിന്‍റെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂഷകള്‍ നടന്നു.ലാലി – ജേക്കബ് ദമ്പതികള്‍ക്ക് മൂന്നു മക്കളാണ്. ലിയാന്‍, ജിയാന്‍, ജീവന്‍. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളാണ് ലിയാനും ജിയാനും. ജീവന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. മൃതദേഹത്തില്‍ മലയാളികള്‍ക്ക് അന്തിമോപാചാരം അര്‍പ്പിക്കുന്നതിന് സൗകര്യം ഒരുക്കുമെന്നും നാട്ടില്‍ കൊണ്ടുപോകുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പിന്നീട് അറിയിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല