സ്വന്തം ലേഖകന്‍: മലയോര മേഖലയിലെ സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റങ്ങള്‍ക്ക് നിയമസാധുത നല്കി റവന്യൂ വകുപ്പ് വിജ്ഞാപനം ഇറക്കി. സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റങ്ങള്‍ക്ക് നിയമസാധുത നല്കുന്ന വിജ്ഞാപനം ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ്.
മലയോര മേഖലയില്‍ 2005 ജൂണ്‍ ഒന്നു വരെയുള്ള കയ്യേറ്റങ്ങള്‍ക്കാണ് നിയമസസാധുത നല്‍കുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നത്. നാല് ഏക്കര്‍ വരെ കൈയ്യേറ്റ ഭൂമിക്ക് പട്ടയം ലഭിക്കും.
സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റങ്ങളുടെ വാര്‍ത്തകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കെ, കയ്യേറ്റങ്ങള്‍ക്കു നിയമസാധുത നല്‍കിക്കൊണ്ടുള്ള റവന്യൂ വകുപ്പിന്റെ വിജ്ഞാപനം ഏറെ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.
ഒപ്പം ഭൂമി പതിച്ചു നല്കുന്ന ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതിനെക്കുറിച്ചും വിജ്ഞാപനത്തില്‍ സൂചനയുണ്ട്. എന്നാല്‍ 2005 ജൂണിലു ശേഷമുള്ള കൈയ്യേറ്റങ്ങള്‍ ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ആശയക്കുഴപ്പവും അവ്യക്തതയും ബാക്കിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല