കേരള അസോസിയേഷന് ലണ്ടന്ഡെറിയുടെ 2012 – 13 വര്‍ഷത്തെ ഭാരവാഹികളായി ജോഷി സൈമണ്‍ (പ്രസിഡന്റ്) , സജി മാത്യു (വൈസ് പ്രസിഡന്റ്), ബിജി ജോസഫ് (സെക്രട്ടറി), സ്മിത വര്‍ഗീസ് (ജോയിന്റ് സെക്രട്ടറി), ജോസി അഗസ്റ്റിന് (ജോയിന്റ് സെക്രട്ടറി), ജസ്റ്റിന് മാത്യു (ട്രഷറര്‍), സെബാസ്റ്റ്യന്‍ ജോസ് (അജു) (പിആര്‍ഒ), റേച്ചല്‍ ജോര്‍ജ് (എഡിറ്റര്‍), ജേക്കബ് മാണി, ബൈജു നാരായണന് , ബാസില്‍ കുര്യാക്കോസ് (എക്സ്. മെമ്പേഴ്സ്) എന്നിവരെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
പ്രസിഡന്റ് ജോഷി സൈമണിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ആദ്യ എക്സിക്യുട്ടീവ് കമ്മറ്റി മീറ്റിഗിംല് 2012 – 13 വര്‍ഷത്തെ കാര്യപരിപാടികള്‍ അടങ്ങിയ ഒരു ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. കുട്ടികളുടെ പേഴ്സണല്‍ ,സോഷ്യല്‍, കള്‍ച്ചറല്‍ , ഫിലോസഫിക്കല്‍ ഡെവലപ്മെന്റിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും മള്‍ട്ടി കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ക്കും കൂടുതല്‍ പ്രാധാന്യം ആക്ഷന്‍ പ്ലാനില്‍ നല്കുകയുണ്ടായി.
ഈ വര്‍ഷത്തെ ഓണാഘോഷം 2012 സെപ്റ്റംബര്‍ 15 തീയതി ആര്‍ഇസി ക്ലബില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചു. അതോടൊപ്പം മെമ്പേഴ്സിന് വേണ്ടിയുള്ള ക്രിക്കറ്റ് ക്ലബ് , കുട്ടികള്‍ക്കായുള്ള ക്രിക്കറ്റ് ക്ലബ് തുടങ്ങിയവയ്ക്ക് തുടക്കം കുറിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല