1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2017

 

സ്വന്തം ലേഖകന്‍: ഇനി ലാപ്‌ടോപ്പുമായി പറക്കാം, ഈജിപ്ത്, മൊറോക്കോ എയര്‍ലൈനുകളും യുഎസിലേക്കുള്ള യാത്രക്കാരുടെ ലാപ്‌ടോപ്പ് വിലക്ക് നീക്കി. ഈജിപ്ത്, മൊറോക്കോ എയര്‍ലൈനുകളാണ് അമേരിക്കയിലേക്കുള്ള വിമാനങ്ങളില്‍ ലാപ്‌ടോപ്പ് കൊണ്ടുപോകുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് എടുത്തു കളഞ്ഞത്. സൗദി അറേബ്യയിലെ രണ്ട് എയര്‍പോര്‍ട്ടുകളില്‍ ഒഴികെ മറ്റ് എല്ലായിടത്തും വിലക്ക് നീക്കിയിട്ടുണ്ട്.

എന്നാല്‍ സൗദി അറേബ്യയിലെ രണ്ട് വിമാനത്താവളങ്ങളില്‍ ഇപ്പോഴും വിലക്കുണ്ട്. റിയാദ്, ജിദ്ദ എയര്‍പോര്‍ട്ടുകളിലാണ് വിലക്ക് തുടരുക. ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഒളിപ്പിച്ച ബോബ് ഉപയോഗിച്ച് സ്‌ഫോടനം നടത്തുമെന്ന ഐ.എസ് ഭീഷണിയാണ് നേരത്തെ വിലക്കിന് വഴി വഴിവെച്ചത്. കഴിഞ്ഞ മാര്‍ച്ച് 24 മുതല്‍ക്കാണ് ഖത്തര്‍ ഉള്‍പ്പെടെയുള്ള എട്ട് രാജ്യങ്ങളിലെ പത്ത് വിമാനത്താവളങ്ങളില്‍നിന്ന് അമേരിക്കയിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ യു.എസ്. ആഭ്യന്തര സുരക്ഷാവിഭാഗം ലോപ്‌ടോപ് നിരോധിച്ചത്.

മൊറോക്കോ, ഈജിപ്ത്, ജോര്‍ദാന്‍, സൗദി, ഖത്തര്‍, കുവൈത്ത്, യു.എ.ഇ, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ 10 വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളില്‍ ലാപ്‌ടോപ്പ് കൊണ്ടുപോകുന്നതിനായിരുന്നു വിലക്ക്. സുരക്ഷാകാരണങ്ങളെ തുടര്‍ന്ന് ലാപ്‌ടോപ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ലഗേജില്‍ വെക്കണമെന്നായിരുന്നു നിബന്ധന. മൊബൈല്‍ ഫോണും മെഡിക്കല്‍ ഉപകരണങ്ങളും മാത്രമാണ് വിമാനത്തിനുള്ളില്‍ യാത്രക്കാരന് കൈവശം വെക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ.

കഴിഞ്ഞ ആഴ്ച അമേരിക്കയിലേക്കുള്ള ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനങ്ങളില്‍ യു.എസ്. ആഭ്യന്തരവകുപ്പ് ഏര്‍പ്പെടുത്തിയിരുന്ന ലാപ്‌ടോപ് വിലക്ക് നീക്കിയിരുന്നു. ലാപ്‌ടോപ് വിലക്ക് നീക്കിയതായി ഖത്തര്‍ എയര്‍വേയ്‌സ് പ്രസ്താവനയിലാണ് അറിയിച്ചത്. എമിറേറ്റ്‌സ്, എത്തിഹാദ്, തുര്‍ക്കി വിമാനങ്ങളിലെ ലാപ്‌ടോപ് വിലക്ക് മാറ്റിയതിന് തൊട്ടുപിന്നാലെയാണ് ഖത്തര്‍ എയര്‍വേയ്‌സിനേയും നിരോധനത്തില്‍നിന്ന് ഒഴിവാക്കിയത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.