ലോകത്തിലെ ഏറ്റവും വലിയ ഇന്ത്യന്‍ ദേശിയ പതാക ഷിക്കാഗോയില്‍ ആരംഭിച്ച ‘വൈബ്രന്‍റ് ഇന്ത്യ ഫെസ്റ്റിവലില്‍’ ഉയര്‍ത്തി. 153 അടി നീളവും 250 കിലോ ഭാരവും ഉള്ള ഇന്ത്യന്‍ പതാക ഉയര്‍ത്തിയത് ഷിക്കാഗോയില്‍ ആണെങ്കിലും പതാക ‘മേഡ് ഇന്‍ ഇന്ത്യ ‘ ആണ്.
പോര്‍ബന്ദറിലെ ചോട്ടാലാല്‍ എസ് ശിന്ഗ്ദിയ എന്ന തയ്യല്‍ക്കാരനാണ് ഈ പതാകയ്ക്കു പിന്നില്‍. ഈ വര്‍ഷത്തെ ലിംക റെക്കോര്ഡ് ബുക്കില്‍ ഈ പതാക സ്ഥാനം പിടിച്ചിട്ടുമുണ്ട്. ഇന്ത്യാ ഫെസ്റ്റിവല്‍ സംഘാടകനായ ഇന്ത്യന്‍ വംശജന്‍ മോണ്ടി സെയ്ദ് ഈ വലിയ ത്രിവര്‍ണ പതാക ഫെസ്റ്റിവലില്‍ ഉയര്‍ത്തി.
ഇന്ത്യാ ഫെസ്റ്റിവലിന് ശേഷം പതാക ഗുജറാത്തിലേക്ക് മടക്കി അയക്കുമെന്നും , തുടര്‍ന്നു ഇന്ത്യയില്‍ ഉപയോഗിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല