1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2012

സംഗീത് ശേഖര്‍

ബഹ്റൈന്‍ മിഡില്‍ ഈസ്റ്റിലെ ഒരു ചെറിയ രാജ്യമാണു .എകദേശം നമ്മുടെ കൊച്ചു കേരളത്തോളം വലിപ്പമുള്ള രാജ്യം .മിഡില്‍ ഈസ്റ്റില്‍ എറ്റവും മതസഹിഷ്ണുത പ്രകടമാക്കുന്ന രാജ്യം കൂടിയാണു ബഹ്റൈന്‍ .മറ്റു മതസ്ഥരുടെ ആരാധനാലയങ്ങള്‍ ക്കോ അവരുടെ ആഘോഷങ്ങള്‍ ക്കോ യാതൊരു പരിധിയും നിശ്ചയിച്ചു നിയന്ത്രിക്കാന്‍ ഇവിടെ ശ്രമിക്കാറില്ല.ചര്‍ ച്ചുകളും അമ്പലങ്ങളും ഇവിടെ സാധാരണ കാഴ്ചകള്‍ മാത്രം .മുസ്ളിം ഭൂരിപക്ഷ രാജ്യം ആയിട്ടും അവരുടെ വിശാല മനസ്കത എല്ലാവരെയും അമ്പരപ്പിക്കാറുണ്ട്.
മിഡ്ഡില്‍ ഈസ്റ്റിലെ തന്നെ എറ്റവും വലിയ റോമന്‍ കാത്തലിക് ചര്‍ ച്ച് ബഹ്റൈനില്‍ നിര്‍ മിക്കാന്‍ ഭരണകൂടം തീരുമാനിച്ചിരിക്കുന്നു എന്നതാണു ഇപ്പോഴത്തെ പ്രധാനപ്പെട്ട ഒരു ചുവട് വയ്പ് . വിശാലമായ ഒരു ഷോപ്പിം ഗ് സെന്ററിന്റെ വലിപ്പമുള്ള ഈ പള്ളി എകദേശം 9000 സ്ക്വയര്‍ മീറ്റര്‍ വരും .റിഫക്ക് സമീപം അവാലി യില്‍ ആണു ഈ ചര്‍ ച്ച് സ്ഥാപിക്കപ്പെടുന്നത്.നോര്‍ തേണ്‍ ഗള്‍ ഫിലെ വത്തിക്കാന്റെ ആസ്ഥാനമായിരിക്കും ഈ സം രം ഭം എന്നു കരുതപ്പെടുന്നു. ഗള്‍ ഫ് മേഖലയിലെ 2 മില്ല്യണ്‍ വരുന്ന റോമന്‍ കാതലിക്സിന്റെ പ്രധാന ആസ്ഥാനം കൂടിയാകും ഈ ചര്‍ ച്ച്.

ചിലയിടങ്ങളില്‍ നിന്നും ശക്തമായ എതിര്‍ പ്പുകളും ഉയര്‍ ന്നു വരുന്നുണ്ട് എങ്കിലും നിര്‍ മാണ പ്രവര്‍ ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മറ്റുള്ള ഗള്‍ ഫ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ബഹ്റൈന്‍ കാണിച്ചു വരുന്ന സഹിഷ്ണുത ശ്രദ്ധേയമാണു.1939 ലാണു ബഹ്റൈനില്‍ ഗള്‍ ഫിലെ തന്നെ ആദ്യത്തെ റോമന്‍ കാത്തലിക് ചര്‍ ച്ച് സ്ഥാപിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.