സ്വന്തം ലേഖകന്‍: ചൈനയില്‍ ഇനി സമരക്കാരുടെ മുടിയും കൊടിയും കരിയും; പുതിയ ലേസര്‍ ഗണ്ണുമായി പോലീസ് സേന. സമരക്കാരെയും പ്രക്ഷോഭകരെയും നേരിടാന്‍ പോലീസിനെ സഹായിക്കുന്ന പുതിയ ലേസര്‍ ഗണ്‍ ഒരു കിലോമീറ്ററോളം ദുരെനിന്ന് സമരക്കാരുടെ കൈവശമുള്ള ബാനറുകളും കൊടികളും കരിച്ചുകളയാന്‍ ശക്തിയുള്ളതാണ്.
ചൈനയിലെ ഷിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്റ്റിക്‌സ് ആന്‍ഡ് പെര്‍സിഷന്‍ മെക്കാനിക്‌സാണ് പുതിയ ആയുധത്തിറ്റെ ശില്‍പ്പികള്‍. ZKZM 500 എന്നാണ് ലേസര്‍ഗണ്ണിന്റെ പേര്. ഇതില്‍ നിന്നുള്ള ലേസര്‍ പ്രവാഹം നഗ്‌നനേത്രങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല. മാത്രമല്ല ശബ്ദം ഒട്ടും പുറപ്പെടുവിക്കാതെ ഇതിന് പ്രവര്‍ത്തിക്കാനുമാകും. റീചാര്‍ജ് ചെയ്യാവുന്ന ലിഥിയം ബാറ്ററിയണ് ലേസര്‍ഗണ്ണില്‍ ഉപയോഗിക്കുന്നത്.
ഓരോ തവണ റീചാര്‍ജ് ചെയ്യുമ്പോഴും 1000 തവണ ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് വിവരങ്ങള്‍. കൊടിയും ബാനറും മാത്രമല്ല പ്രയോഗിക്കുന്നത് ശ്രദ്ധിച്ചില്ലെങ്കില്‍ സമരക്കാരുടെ തലമുടിയും ഉടുത്തിരിക്കുന്ന വസ്ത്രങ്ങളും വരെ കരിച്ചുകളയാന്‍ തക്ക ശേഷിയുള്ളതാണ് പുതിയ ലേസര്‍ഗണ്‍. എന്നാല്‍ മനുഷ്യന്റെ ത്വക്കില്‍ പൊള്ളലേല്‍പ്പിക്കാന്‍ ഇതിന് സാധിക്കില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. അതേസമയം ഇവര്‍ നിര്‍മിച്ച ലേസര്‍ ഗണ്ണില്‍ നിന്നുള്ള പ്രഹരം ഏറ്റാല്‍ മനുഷ്യശരീരത്തില്‍ ശക്തമായ വേദന അനുഭവപ്പെടും.
മുന്നുകിലോയാണ് ലേസര്‍ ഗണ്ണിന്റെ ഭാരം. പോലീസ് വാഹനങ്ങള്‍, വിമാനങ്ങള്‍, ബോട്ടുകള്‍ തുടങ്ങിയവയില്‍ ഘടിപ്പിക്കാനാകും. ആയുധത്തിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള നിര്‍മാണം ആരംഭിച്ചതായാണ് വിവരങ്ങള്‍. ചൈനീസ് പോലീസിനുവേണ്ടിയാണ് നിര്‍മിച്ചതെങ്കിലും സൈന്യത്തിനും ഉപയോഗിക്കാനാകും. മനുഷ്യരെ കൊല്ലാന്‍ സാധിക്കുന്ന കരുത്തുകൂടിയ ലേസര്‍ഗണ്‍ നിര്‍മിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല