1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2016

സ്വന്തം ലേഖകന്‍: ശസ്ത്രക്രിയ കഴിഞ്ഞാല്‍ മുറിവ് ഇനി തുന്നിക്കെട്ടണ്ട, മുറിവുണക്കാന്‍ ലേസര്‍ വരുന്നു. സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാലയിലെ ഗവേഷകരാണ് മുറിവ് ഉണക്കാന്‍ ലേസര്‍ വിദ്യയെന്ന മാര്‍ഗം അവതരിപ്പിച്ചത്.

ആഴമില്ലാത്ത മുറിവുകള്‍ പാടുകള്‍ പോലുമില്ലാതെ 15 മിനിറ്റുകൊണ്ട് ഭേദപ്പെടുത്താന്‍ ലേസര്‍ ചികിത്സയ്ക്കാകും. പന്നികളില്‍ നടത്തിയ പരീക്ഷണം വിജയമായെന്നു ഗവേഷണത്തിനു നേതൃത്വം നല്‍കിയ സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാലയിലെ പ്രഫ. മാള്‍ട്ടേ ഗാതര്‍ അറിയിച്ചു.

ശരീരകോശങ്ങളെ യോജിപ്പിക്കാന്‍ സഹായിക്കുന്ന പ്രത്യേക മരുന്ന് മുറിവില്‍ പുരട്ടുകയാണു ചികിത്സയുടെ ആദ്യഘട്ടം. തുടര്‍ന്ന് 15 മിനിറ്റോളം പച്ചലേസര്‍ രശ്മികള്‍ പതിപ്പിക്കും. ലേസര്‍ രശ്മികള്‍ ശരീരത്തില്‍ അഞ്ച് മില്ലിമീറ്റര്‍ ആഴത്തില്‍ മാത്രമേ എത്തൂ. ഇവ ശരീരകോശങ്ങളെ വേഗം യോജിപ്പിച്ചെടുക്കും.

ഒരിഞ്ച് ആഴത്തിലുള്ള മുറിവുകള്‍ യോജിപ്പിക്കാന്‍ സമീപഭാവിയില്‍ ലേസര്‍ വിദ്യ ഉപയോഗിക്കാമെന്നാണു ഗവേഷകര്‍ പറയുന്നു. ശരീരത്തിനുള്ളിലുള്ള മുറിവുകള്‍ ഭേദമാകാനും ലേസര്‍ ഉപയോഗിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.