സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടുള്ള ലഷ്‌കര്‍ ഇ തൊയ്ബ പദ്ധതി രഹസ്യാന്വേഷണ ഏജന്‍സികള്‍ തകര്‍ത്തു. പാക് തീവ്രവാദി സംഘടനയായ ലഷ്‌കര്‍ ഇ തോയ്ബയാണ് പദ്ധതി തയ്യാറാക്കിയത്. ഇന്റലിജന്‍സ് ബ്യൂറോയും ഡല്‍ഹി പൊലീസും സംയുക്തമായി നടത്തിയ നീക്കത്തെത്തുടര്‍ന്നാണ് ഭീകരാക്രമണ ശ്രമം പരാജയപ്പെട്ടത്.
മോദി പങ്കെടുക്കുന്ന പൊതുപരിപാടിയില്‍ മുംബൈ ഭീകരാക്രമണത്തിന്റെയോ പാരീസ് ആക്രമണത്തിന്റെയോ മാതൃകയില്‍ ആക്രമണം നടത്താനാണ് തീവ്രവാദികള്‍ പദ്ധതി തയ്യാറാക്കിയിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സമാന ആക്രമണങ്ങള്‍ ഡല്‍ഹിയിലെ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രധാനമാന്ത്രി മോദിയാണ് തീവ്രവാദികളുടെ പ്രധാന ലക്ഷ്യമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുള്ളത്. പ്രധാനമന്ത്രിയുടെ സുരക്ഷാവലയം ഭേദിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ചാവേര്‍ സ്‌ഫോടനത്തിലൂടെ അദ്ദേഹത്തെ വധിക്കാനാണ് ലഷ്‌കര്‍ പദ്ധതി തയ്യാറാക്കിയിരുന്നത്.
നാല് ലഷ്‌കര്‍ ഭീകരര്‍ ഡല്‍ഹിയില്‍ ഭീകരാക്രമണത്തിനായി നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലഷ്‌കര്‍ കമാന്‍ഡര്‍ അബു ദുജാനയുമായി ബന്ധമുള്ളവരാണ് നുഴഞ്ഞുകയറിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ട് തീവ്രവാദികളെ പോലീസ് കശ്മീരില്‍നിന്ന് പിടികൂടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല