1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2017

സ്വന്തം ലേഖകന്‍: ടൈറ്റാനിക് ദുരന്തത്തില്‍ മരിച്ചയാളുടെ അവസാന കത്തിന് ലേലത്തില്‍ ലഭിച്ചത് ഒരു കോടിയിലേറെ രൂപ. 1,08,04,110 രൂപക്ക് (166,000 ഡോളര്‍) ലേലത്തില്‍ വിറ്റ കത്ത് കപ്പല്‍ ദുരന്തത്തിന്റെ അവശേഷിപ്പുകളില്‍ ഏറ്റവും ഉയര്‍ന്ന തുകക്ക് വിറ്റു പോയ വസ്തുവെന്ന റെക്കോര്‍ഡും സ്വന്തമാക്കി. ഫസ്റ്റ് ക്ലാസ് യാത്രക്കാരനായ അലക്‌സാണ്ടര്‍ ഒസ്‌കര്‍ ഹോള്‍വേഴ്‌സണ്‍ തന്റെ മാതാവിന് എഴുതിയ കത്തിനാണ് റെക്കോര്‍ഡ് വില ലഭിച്ചത്.

രാജകീയ കപ്പലിനെയും കപ്പലിലെ ഭക്ഷണത്തെയും സംഗീതത്തെയും പുകഴ്ത്തിക്കൊണ്ടുള്ളതാണ് കത്ത്. കപ്പലിലെ പ്രശസ്തരായ യാത്രികര്‍ക്കൊപ്പമുള്ള അനുഭവങ്ങളും കത്തില്‍ വിവരിക്കുന്നു. അക്കാലത്ത് ലോകത്തിലെ ഏറ്റവും പണക്കാരനായിരുന്ന അമേരിക്കന്‍ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരി ജോണ്‍ ജേക്കബ് ഓസ്റ്ററും കപ്പലിലുണ്ടെന്ന് ഹോള്‍സണ്‍ വിവരിക്കുന്നു. മറ്റുള്ളവരെപ്പോലെ തന്നെ കപ്പലിന്റെ ഡക്കില്‍ എല്ലാവരോടും ഒപ്പം ഓസ്റ്റര്‍ സമയം ചെലവഴിക്കാറുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്.

എല്ലാം നന്നായി നടക്കുകയാണെങ്കില്‍ ബുധനാഴ്ച രാവിലെ ന്യൂയോര്‍ക്കില്‍ എത്തുമെന്ന് 1912 ഏപ്രില്‍ 13ന് എഴുതിയ കത്തില്‍ പറയുന്നു. കപ്പല്‍ ദുരന്തത്തിന്റെ ബാക്കിപത്രമായി അറിയപ്പെടുന്ന അവസാനത്തെ വസ്തുവാണ് ഹോള്‍വേഴ്‌സണിന്റെ കത്ത്. അത്‌ലാന്റിക് സമുദ്രത്തില്‍ നിന്ന് കണ്ടെടുത്ത ഹോഴ്‌സണിന്റെ മൃതദേഹത്തില്‍ നിന്ന് ലഭിച്ച കത്തിന്റെ പലഭാഗത്തും മഷി പടര്‍ന്നിട്ടുണ്ട്. ഹോള്‍വേഴ്‌സണിന്റെ കുടുംബാംഗങ്ങളായ ഹെന്‍ട്രി അല്‍ഡ്രിഡ്ജും മകനുമാണ് ലേലം നടത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.