സ്വന്തം ലേഖകന്‍: ലാസ്റ്റ് ടാങ്കോ ഇന്‍ പാരീസിലെ ബലാത്സംഗം ചിത്രീകരിച്ചത് നായികയുടെ സമ്മതമില്ലാതെ, സംവിധായകന്‍ ബര്‍ണാഡോ ബര്‍ട്ടൊലൂച്ചിയുടെ വെളിപ്പെടുത്തല്‍. 1972 ല്‍ ഇറങ്ങിയ ലാസ്റ്റ് ടാങ്കോ ഇന്‍ പാരിസ് എന്ന ചിത്രത്തിലെ നായിക മരിയ ഷ്‌നിദേയെ നായകന്‍ മര്‍ലന്‍ ബ്രാന്‍ഡോ ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിന് വിധേയയാക്കുക്കുന്ന രംഗമാണ് നായികയുടെ അറിവോ സമ്മതമോ ഇല്ലാതെ ചിത്രീകരിച്ചതാണെന്ന് സംവിധായകന്‍ തുറന്നുപറഞ്ഞത്.
ലൈംഗികതയുടെ തുറന്ന ചിത്രീകരണത്തെ തുടര്‍ന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് ലാസ്റ്റ് ടാങ്കോ ഇന്‍ പാരിസ്. 19 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന നായിക മരിയ ഷ്‌നിദേയും 48 കാരന്‍ നായകന്‍ മര്‍ലന്‍ ബ്രാന്‍ഡോയും തമ്മിലുള്ള ചൂടന്‍ രംഗങ്ങള്‍ ചിത്രത്തെ എക്കാലത്തേയും വിവാദ ചിത്രങ്ങളില്‍ ഒന്നാക്കി. ബട്ടര്‍ റേപ് സീന്‍ എന്ന് പ്രശസ്തമായ രംഗത്തില്‍ ക്യാമറക്ക് മുന്നില്‍ നടി അക്ഷരാര്‍ത്ഥത്തില്‍ ബലാത്സംഗത്തിന് ഇരയാകുകയായിരുന്നു.
ഏറ്റവും സ്വാഭാവികമായ ഭാവം നടിയില്‍നിന്ന് ലഭിക്കുന്നതിന് വേണ്ടിയാണ് തങ്ങള്‍ ഈ പദ്ധതി തയ്യാറാക്കിയതെന്നാണ് ബര്‍ട്ടോലൂച്ചിയുടെ വാദം. 2013ല്‍ നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2007 ല്‍തന്നെ മരിയ ഇതെക്കുറിച്ച് തുറന്നു സംസാരിച്ചിരുന്നു. സംവിധായകനാലും നടനാലും ബലാത്സംഗം ചെയ്യപ്പെട്ടതായാണ് തനിക്ക് അപ്പോള്‍ തോന്നിയതെന്നാണ് മരിയ പറഞ്ഞത്.
നായികയാകാന്‍ ആഗ്രഹിച്ച തന്നെ സെക്‌സ് സിംബലാക്കി മാറ്റി. സിനിമ ഇറങ്ങിയതിന് ശേഷം ഉണ്ടായ ഇത്തരം പ്രശ്‌നങ്ങള്‍ കാരണം വളരെക്കാലം മയക്കുമരുന്നിന് അടിമയായി വിഷാദരോഗം ബാധിച്ച് മരിയക്ക് കഴിയേണ്ടിവന്നു. മരിയ 2011 ലും ബ്രാന്‍ഡോ 2004 ലും മരിച്ചു.
എന്നാല്‍ പഴയ അഭിമുഖം വിവാദമായതോടെ രംഗത്തെക്കുറിച്ച് മരിയക്ക് അറിയാമായിരുന്നു എന്നും, എന്നാല്‍ ബട്ടര്‍ പ്രയോഗത്തെക്കുറിച്ച് മുന്നറിയിപ്പു നല്‍കിയില്ലെന്നുമുള്ള വിശദീകരണവുമായി ബര്‍ട്ടോലൂച്ചി രംഗത്തെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല