കാര്യം എന്തൊക്കെയായാലും രാജ്യം എത്രയൊക്കെ പുരോഗമിച്ചാലും ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ പ്രാന്തപ്രദേശങ്ങളില്‍ ഇപ്പോള്‍ ചില നിയമവിരുദ്ധമായ ആചാരങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. അതില്‍ ഒന്നാണ് ശൈശവ വിവാഹം. ഇത്തരത്തില്‍ ലക്ഷ്മി എന്ന പെണ്‍കുട്ടി ഒരു വയസ്സുള്ളപ്പോള്‍ നടത്തിയ തന്റെ ബാല വിവാഹം പതിനേഴ് വര്‍ഷത്തിനു ശേഷം റദ്ദു ചെയ്തു. ഏറെ വിചിത്രമായ കാര്യം ഒന്നാം വയസ്സില്‍ തന്റെ വിവാഹം നടന്നിരുന്നു എന്ന് പതിനെട്ടു വയസ്സായപ്പോള്‍ മാത്രമാണ് ലക്ഷ്മി അറിഞ്ഞത്. രാജസ്ഥാനിലെ വടക്കന്‍ പ്രദേശത്താണ് മൂന്നു വയസുള്ള രാകേഷുമായി ലക്ഷ്മിയുടെ വിവാഹം നടത്തിയത്.
ഇന്ത്യയില്‍ ബാല വിവാഹം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ പല ഗ്രാമപ്രദേശങ്ങളിലും ഇപ്പോളും ഇതൊക്കെ നടക്കുന്നുണ്ട്. വരന്റെ മാതാപിതാക്കള്‍ ഈ മാസം കൂട്ടികൊണ്ട് പോകാന്‍ വീട്ടിലെത്തിയപ്പോളാണ് ഇങ്ങനെ ഒരു വിവാഹം നടന്നിട്ടുണ്ടെന്ന് തന്നെ ലക്ഷ്മി അറിയുന്നത്. മാതാപിതാക്കളുടെ കൂടെ തന്നയാണ് അവള്‍ വളര്‍ന്നത്. വിവാഹത്തില്‍ സന്തോഷം ഉണ്ടായിരുന്നില്ല എന്നും ഇപ്പോള്‍ ആശ്വാസമായെന്നും ലക്ഷ്മി പറഞ്ഞു.
ജോധ്പൂരിലെ സാരഥി ട്രസ്റ്റിലേക്കാണ് ലക്ഷ്മി സഹായം അഭ്യര്‍ത്ഥിച്ചത്. ബാല വിവാഹങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഇതിന്റെ ബോസ് കൃതി ഭാരതി പറഞ്ഞത് ഇവളുടെ അച്ഛനമ്മമാര്‍ ഇവളുടെ തീരുമാനം അംഗീകരിക്കാതിരുന്നത് കൊണ്ട് ഈ വിവാഹം നിരസിക്കാന്‍ അവള്‍ തീരുമാനിച്ചു എന്നാണ്. ആദ്യമായാണ് ബാലവിവാഹം റദ്ദാക്കുന്ന സംഭവം ഉണ്ടാകുന്നത്. മറ്റുള്ളവരും ഇതില്‍ നിന്നു പ്രചോദനം. ഉള്‍ക്കൊള്ളട്ടെ എന്ന് അവര്‍ പ്രത്യാശിച്ചു രാകേഷിന് വിവാഹബന്ധം തുടരാന്‍ താല്പര്യമുണ്ടായിരുന്നെങ്കിലും കൌന്‍സിലിംഗിനു ശേഷം മനസ് മാറ്റി രണ്ട് പേരും ഇത് അസ്സാധുവാക്കുന്ന പ്രമാണത്തില്‍ ഒപ്പ് വച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല