മടിയന്മാര്ക്ക് കാന്‍സര്‍ വരാനുളള സാധ്യത കൂടുതലാണന്ന് റിപ്പോര്‍ട്ട്. പാശ്ചാത്യ രീതിയിലുളള അലസ ജീവിതം സ്വീകരിക്കുന്നവര്‍ക്ക് കാന്‍സര്‍ വരാനുളള സാധ്യത ഏറെയാണന്നും രണ്ടായിരത്തി മുപ്പതോടെ ലോകത്ത് ഇത്തരത്തിലുളള കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ എഴുപത്തിയഞ്ച് ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തുമെന്നുമാണ് വിദഗദ്ധരുടെ വിലയിരുത്തല്‍. ഈ സമയത്തിനുളളില്‍ മൂന്നാം ലോകരാജ്യങ്ങളില്‍ ഇത്തരത്തിലുളള കാന്‍സര്‍ രോഗികളുടെ എണ്ണം തൊണ്ണൂറ് ശതമാനം വരെ ഉയരുമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്തനാര്‍ബുദം, പ്രൊസ്റ്റേറ്റ് കാന്‍സര്‍, ട്യൂമറുകള്‍ തുടങ്ങിയ അസുഖങ്ങള്‍ വികസിത രാജ്യങ്ങളിലെ അനാരോഗ്യകരമായ ജീവിതവുമായി ബന്ധപ്പെട്ട്് കിടക്കുന്നതായാണ് വിദഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ജീവിതനിലവാരം ഉയരുന്നത് അനുസരിച്ച് ഇന്ത്യാ, പാകിസ്ഥാന്, ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും. ലോകത്താകമാനമുളള കാന്‍സര്‍ രോഗികളുടെ എണ്ണം രണ്ടായിരത്തി മുപ്പതോടെ 22.2 മില്യണായി ഉയരുമെന്നാണ് കണക്കാക്കുന്നത്. 2008ല്‍ ഇത് 12.7 മില്യണ്‍ മാത്രമായിരുന്നു. കൂടുതലും ജങ്ക് ഫുഡ് ഉപയോഗിക്കുന്നത് മൂലമുളള പൊണ്ണത്തടിയും, വ്യായാമത്തിന്റെ കുറവും, കനത്ത പുകവലിയുമാണ് കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകാന്‍ കാരണം.
ദ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ എന്ന സംഘടനയിലെ ശാസ്ത്രജ്ഞരാണ് 184 രാജ്യങ്ങളില്‍ നിന്നുളള 2008 മുതലുളള കാന്‍സര്‍ രോഗികളുടെ സ്റ്റാറ്റിസ്റ്റിക്സ് അപഗ്രഥിച്ച് ഈ കണ്ടെത്തെല്‍ നടത്തിയിരിക്കുന്നത്. രണ്ടായിരത്തി മുപ്പതോടെ ലോകത്തിന്റെ തന്നെ മരണനിരക്ക് നിയന്ത്രിക്കുന്നതിലെ പ്രധാനഘടകമായിരിക്കും കാന്‍സറെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ ഡോ. ഫ്രെഡി േ്രബ പറയുന്നു. ആഗോളതലത്തില്‍ കാന്‍സറിനെതിരേയുളള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല