1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2012

മട്ടന്നൂര്‍ നഗരസഭ ഇടതുമുന്നണി നിലനിര്‍ത്തി. ഫലമറിഞ്ഞ 30 വാര്‍ഡുകളില്‍ 20സീറ്റും നേടി എല്‍ഡിഎഫ് ഭരണമുറപ്പിച്ചു. യുഡിഎഫ് 14 സീറ്റുകളില്‍ വിജയിച്ച് നില കാര്യമായിമെച്ചപ്പെടുത്തി.മട്ടന്നൂര്‍ സിറ്റിംഗ് ചെയര്‍പേഴ്സന്റെ വാര്‍ഡ് യു ഡി എഫ് പിടിച്ചെടുത്തു.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 31ല്‍ 25 സീറ്റുകളും എല്‍ഡിഎഫാണ് വിജയിച്ചത്. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ 83.86% ആയിരുന്നു പോളിങ്ങ്. കഴിഞ്ഞ തവണ 83 ശതമാനമായിരുന്നു.

മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. രണ്ട് ടേബിളില്‍ മൂന്ന് റൗണ്ടായാണു എണ്ണല്‍.
്ആദ്യ റൗണ്ടില്‍ പത്തു വാര്‍ഡുകളിലെ വോട്ടെണ്ണലാണ് പൂര്‍ത്തിയായത്. കഴിഞ്ഞ തവണ വിജയിച്ച വാര്‍ഡുകളിലെല്ലാം തന്നെ വിജയം കണ്‌ടെത്താന്‍ യുഡിഎഫിനു കഴിഞ്ഞു. രണ്ടാം റൗണ്ടിലെ വോട്ടെണ്ണല്‍ നടക്കുന്ന വാര്‍ഡുകളിലായിരുന്നു എല്‍ഡിഎഫിന്റെ പ്രതീക്ഷ.

രാവിലെ എട്ടു മണിയോടെ മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 34 വാര്‍ഡുകളിലായി 103 സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുണ്ടായിരുന്നത്.
മട്ടന്നൂര്‍ നഗരസഭ രൂപവത്കൃതമായശേഷം നടക്കുന്ന നാലാമത്തെ തിരഞ്ഞെടുപ്പാണിത്. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പിലും എല്‍ഡിഎഫിനായിരുന്നു ഭരണം. നഗരസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതാവസ്ഥയുണ്ടായതാണു മട്ടന്നൂരിലെ തെരഞ്ഞെടുപ്പ് പ്രത്യേകമായി നടത്താന്‍ കാരണം. സംസ്ഥാനത്ത് ഫോട്ടോയുള്ള വോട്ടര്‍പട്ടിക ഉപയോഗിച്ച ആദ്യ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പാണു മട്ടന്നൂരില്‍ നടന്നത്. ആകെയുള്ള 33,463 വോട്ടര്‍മാരില്‍ 28,063 പേര്‍ വോട്ടു രേഖപ്പെടുത്തി. 83.86 ശതമാനമായിരുന്നു പോളിംഗ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ച നഗരസഭ പിന്നീടുവന്ന യുഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയതിനാലാണ് ഇവിടെ തിരഞ്ഞെടുപ്പ് പ്രത്യേകം നടക്കാന്‍ കാരണമാകുന്നത്്. 34 വാര്‍ഡുകളാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.