ചപ്പുചവറുകള്‍ വലിച്ചെറിയുന്നത് മുസ്ലിം മതവികാരത്തെ വൃണപ്പെടുത്തലായിരിക്കുമെന്നും അത് മതത്തോടുള്ള നിന്ദയാണെന്നും കാണിച്ച് ബ്രാഡ്ഫോര്‍ഡ് കൗണ്‍സില്‍ മുസ്ലിങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാനിരുന്ന ലീഫ് ലെറ്റുകള്‍ നശിപ്പിച്ചു. കളര്‍, ഗ്ലോസി പേപ്പറില്‍ അച്ചടിച്ച 16000 ലീഫ്ലെറ്റുകളാണ് വിതരണം ചെയ്തത്. ഇവ ആറ് മാസം മുമ്പ് അച്ചടിച്ചതാണെങ്കിലും അടുത്തിടെ ഒരു കൗണ്‍സിലര്‍ ഇത് കണ്ടെത്തിയതോടെയാണ് നശിപ്പിക്കാന്‍ തീരുമാനിച്ചത്.
നാം ജീവിക്കുന്ന പരിസ്ഥിതിയെ സംരക്ഷിക്കണമെന്നാണ് ഇസ്ലാം മതം പറയുന്നതെന്നും അള്ളാഹുവിന്റെ സൃഷ്ടികളെയെല്ലാം നാം ബഹുമാനിക്കണമെന്നും ലീഫ്ലെറ്റ് ആവശ്യപ്പെടുന്നു. ചപ്പുചവറുകള്‍ വലിച്ചെറിയുന്നത് പരിസ്ഥിതിയെ ഹനിക്കലാണെന്നും ലീഫ്ലെറ്റില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഈ ലീഫ്ലെറ്റ് അപമാനം തോന്നുന്നതാണെന്ന് യാഥാസ്ഥിതിക കൗണ്‍സിലര്‍ ജോണ്‍ റോബര്ട്ട്ഷോ പറഞ്ഞു. കൗണ്‍സിലിന് പുറത്തേക്ക് പോയാല്‍ മതവിദ്വേഷം ശക്തമാകുമെന്ന ഭീതിയെത്തുടര്‍ന്നാണ് ലീഫ്ലെറ്റുകള്‍ നശിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ജൂനിയര്‍ ഉദ്യോഗസ്ഥനാണ് ലീഫ്ലെറ്റുകള്‍ തയ്യാറാക്കിയതെന്നും അദ്ദേഹം കാര്യങ്ങള്‍ വിശദമായി പരിശോധിക്കാത്തതാണ് ഇത്തരത്തില്‍ ലീഫ്ലെറ്റുകള്‍ അച്ചടിക്കാന്‍ കാരണമായതെന്നും ലേബര്‍ പാര്‍്ട്ടിയുടെ നിയന്ത്രണത്തിലുള്ള ബ്രാഡ്ഫോര്‍ഡ് കൗണ്‍സില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല