സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും കൂടുതല്‍ ചെലവേറിയ നഗരങ്ങളിലൊന്നാണ് ലണ്ടന്‍. മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളൊരുക്കുന്നുണ്ടെങ്കിലും ഒട്ടും ബജറ്റ് ഫ്രണ്ട്‌ലിയല്ല. വീടുകള്‍ക്ക് വാടകയും വളരെ കൂടുതലാണ്. വിദ്യാര്‍ഥികളുള്‍പ്പടെയുള്ളവര്‍ വാടകച്ചെലവ് കുറയ്ക്കാന്‍ ഒന്നിച്ച് വീടെടുത്ത് പണം ലാഭിക്കാന്‍ ശ്രമിക്കാറുമുണ്ട്. ഇപ്പോഴിതാ ലണ്ടനില്‍ താമസിക്കുന്ന ഒരിന്ത്യന്‍ യുവാവിന്റെ വീഡിയോ വൈറലാകുകയാണ്.
താന്‍ താമസിക്കുന്ന ഒരു ലക്ഷം രൂപ വാടകയുള്ള ഫ്‌ളാറ്റിന്റെ മോശം അവസ്ഥയെ പറ്റിയാണ് യുവാവിന്റെ വീഡിയോ. ആര്യന്‍ ഭട്ടാചാര്യയെന്ന യുവാവ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചത്. തന്റെ ഫ്‌ളാറ്റ് ചോര്‍ന്നൊലിക്കുകയാണെന്നും താഴെ പാത്രം വെച്ച് വെള്ളം ശേഖരിക്കേണ്ട ഗതികേടിലാണെന്നും ആര്യന്‍ പറയുന്നു. ഒരു ലക്ഷം രൂപ വാടക നല്‍കുന്ന ഫ്‌ളാറ്റ് തൊഴിലാളികളെ പാര്‍പ്പിക്കുന്ന കെട്ടിടങ്ങളേക്കാള്‍ മോശമാണെന്നും യുവാവ് പറയുന്നു.
നിരവധി പേരാണ് വീഡിയോ കണ്ടത്. യുവാവിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേര്‍ രംഗത്തെത്തി. ലണ്ടന്‍ പോലെയൊരു നഗരം ചെലവേറിയതാണെന്ന് മനസ്സിലാക്കിത്ത ന്നെയല്ലേ അവിടം തിരഞ്ഞെടുത്തതെന്നും പിന്നെ പരാതി പറയുന്നത് എന്തിനാണെന്നും ചിലര്‍ ചോദിച്ചു. മറ്റു ചിലര്‍ വീട്ടുടമയോട് പരാതി പറയാന്‍ പറഞ്ഞപ്പോള്‍, എന്തിന് കഷ്ടപ്പെടണം ഇന്ത്യയിലെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ ഇങ്ങനെ ചോര്‍ന്നൊലിക്കില്ലെന്നും ഇതിലും പതിന്മടങ്ങ് നല്ലതാണെന്നും മടങ്ങി വന്നുകൂടെയെന്നും മറ്റു ചിലര്‍ ചോദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല