ലെബനനിലെ ടിവി അവതാരക ടോക് ഷോക്കിടെ മോശമായി പ്രതികരിച്ച ഇസ്ലാം മത പണ്ഡിതനെ പരപാടിയില്‍ നിന്ന് ഇറക്കിവിടുന്ന വീഡീയോ വൈറലാകുന്നു. അവതാരകയും യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ റിമാ കരാകിയാണ് ലണ്ടനില്‍ നിന്നുള്ള മതപണ്ഡിതനായ ഷെയ്ഖ് ഹാനി അല്‍ സിബായിയുമായി ടെലിവിഷന്‍ പരിപാടിക്കിടെ ഉടക്കിയത്.
മാര്‍ച്ച് 2 ന് ലെബനനിലെ അല്‍ ജദീദ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത ടോക് ഷോയിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഇസ്ലാമിക് സ്റ്റേറ്റില്‍ ക്രിസ്ത്യാനികള്‍ ചേരുന്നുവെന്ന വാര്‍ത്തയെ കുറിച്ചായിരുന്നു ചര്‍ച്ച.
ചോദിച്ചു കഴിഞ്ഞെങ്കില്‍ വായടച്ച് തന്നെ സംസാരിക്കാന്‍ അനുവദിക്ക് എന്ന് ചോദ്യം ഉന്നയിക്കാന്‍ ഒരുങ്ങിയ കരാകിയെ തടഞ്ഞു കൊണ്ട് സിബായി പൊട്ടിത്തെറിക്കുകയായിരുന്നു. താങ്കളെപ്പോലെ ബഹുമാന്യനായ ഒരു മതപണ്ഡിതന് എങ്ങനെയാണ് ഒരു ടിവി അവതാരികയോട് വായടക്കാന്‍ പറയാന്‍ കഴിയുക എന്ന് കരാകി തിരിച്ചടിച്ചു.
നിങ്ങളെപ്പോലെ ഒരു സ്ത്രീ തന്നെ അഭിമുഖം നടത്തുക എന്നതു തന്നെ തനിക്ക് കുറച്ചിലാണെന്ന് സിബായി മറുപടി പറയുന്നിടത്ത് പരിപാടിയുടെ അണിയറക്കാര്‍ മൈക്രോഫോണ്‍ ഓഫ് ചെയ്യുന്നു. തുടര്‍ന്ന് പരസ്പര ബഹുമാനം ഇല്ലെങ്കില്‍ ഈ സംഭാഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ക്യാമറയെ അഭിമുഖീകരിച്ച് കരാകി പറയുന്നുണ്ട്. തുടര്‍ന്ന് ടോ ഷോ അവസാനിപ്പിക്കുകയും ചെയ്യുന്നു.
ഇസ്ലാമിക് സ്റ്റേറ്റില്‍ ക്രിസ്ത്യാനികള്‍ ചേരുന്നതില്‍ പുതുമയൊന്നുമില്ലെന്ന് വിശദീകരിക്കുകയായിരുന്നു സിബായി. കരാകി അതിനിടയില്‍ കയറിയതാണ് സിബായിയെ പ്രകോപിപ്പിച്ചത്. യൂട്യൂബില്‍ പുറത്തിറക്കിയ വീഡിയോ കണ്ടത് 2.3 മില്യണ്‍ പ്രേക്ഷകരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല