സ്വന്തം ലേഖകന്‍: ലബനാന്‍ പാര്‍ലമമെന്റ് തെരഞ്ഞെടുപ്പില്‍ 49% പോളിംഗ്; ഹിസ്ബുല്ലയ്ക്ക് വന്‍ മുന്നേറ്റമെന്ന് റിപ്പോര്‍ട്ടുകള്‍; ഹരീരിക്ക് തിരിച്ചടി. ഹിസ്ബുല്ലയും സഖ്യ കക്ഷികളും പകുതിയിലേറെ സീറ്റുകളില്‍ വിജയിച്ചതായി ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് മുമ്പ് പുറത്തുവന്ന ആദ്യ സൂചനകള്‍ പറയുന്നു. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്ല സിറിയയില്‍ നടത്തിയ ഇടപെടലുകളിലൂടെ നേടിയ ജനപ്രീതിയാണ് തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
പടിഞ്ഞാറന്‍ രാജ്യങ്ങളുടെയും പ്രബല അറബ് രാജ്യങ്ങളുടെയും പിന്തുണയുള്ള പ്രധാനമന്ത്രി സഅദ് അല്‍ ഹരീരിയുടെ പാര്‍ട്ടി കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് അവകാശപ്പെടുന്നുണ്ട്. ശിയാ വിഭാഗത്തിന്റെ പിന്തുണയുള്ള ഹിസ്ബുല്ലക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചാല്‍ ഹരീരിക്ക് അത് തിരിച്ചടിയാകും. പല പടിഞ്ഞാറന്‍ രാജ്യങ്ങളും ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഹിസ്ബുല്ല വിജയിക്കുന്നത് രാജ്യത്ത് വിദേശ ഇടപെടലിനും അസ്ഥിരതക്കും ഇടയാക്കുമെന്നും ആശങ്കയുയര്‍ന്നിട്ടുണ്ട്.
ഇസ്രായേലും ഹിസ്ബുല്ല അധികാരത്തിലേറുന്നത് സംശയദൃഷ്ടിയോടെയാണ് കാണുന്നത്. ഹിസ്ബുല്ല അധികാരത്തിലേറിയാല്‍ ഭാവി യുദ്ധത്തില്‍ ലബനാനെയും ഹിസ്ബുല്ലയെയും വേര്‍തിരിച്ച് കാണില്ലെന്ന് ഇസ്രായേല്‍ മന്ത്രി പ്രസ്താവന നടത്തിയിട്ടുണ്ട്. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 49 ശതമാനം വോട്ടര്‍മാര്‍ മാത്രമാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. ഒമ്പതു വര്‍ഷത്തിനു ശേഷമാണ് ലബനാനില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 128 അംഗ പാര്‍ലമന്റെിലേക്ക് 583സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല