1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2012

ജോസ്‌ മാത്യു

ലീഡ്സ്: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഇടവകയില്‍ ഈ മാസം 26ന് യു.കെ. മേഖലയുടെ പാത്രിയര്‍ക്കല്‍ വികാരിയും അങ്കമാലി ഭദ്രാസനത്തിന്റെ പെരുമ്പാവൂര്‍, ഹൈറേഞ്ച് മേഖലകളുടെ മെത്രാപ്പോലീത്തയുമായ അഭി. മാത്യൂസ് മോര്‍ അപ്രേം തിരുമേനിക്കു ഗംഭീര സ്വീകരണം നല്‍കും.

ഞായറാഴ്ച രാവിലെ 9.30ന് ഇടവകയിലെത്തിച്ചേരുന്ന അഭി. തിരുമേനിയെ ഇടവക വികാരി ഫാ. പീറ്റര്‍ കുര്യാക്കോസും ഡീക്കന്‍ എല്‍ദോയും ഇടവക അംഗങ്ങളും വനിതാ സമാജവും ചേര്‍ന്നു സ്വീകരിക്കും.

തുടര്‍ന്നു പ്രഭാത പ്രാര്‍ഥനയും അഭി. മോര്‍ അപ്രേം തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ വി. കുര്‍ബാനയും ആശീര്‍വാദവും നേര്‍ച്ച സദ്യയും ക്രമീകരിച്ചിരിക്കുന്നു. വിശ്വാസികളേവരും ഒരുക്കത്തോടും പ്രാര്‍ഥനയോടുംകൂടെ വി. കുര്‍ബാനയിലും അഭി. തിരുമേനിയുടെ സ്വീകരണ പരിപാടികളിലും വന്ന് സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ കര്‍തൃനാമത്തില്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. പീറ്റര്‍ കുര്യാക്കോസ് (വികാരി) 07588576048, സിജോ ചാക്കോ (ട്രസ്റി) 07790617953, പീറ്റര്‍ തോമസ് (സെക്രട്ടറി) 07931212458

പള്ളിയുടെ വിലാസം: St. James Hospial Chappel, Beckett Street, Leeds LS9 7JJ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.