ലീഡ്സ്: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഇടവകയില്‍ ഫെബ്രുവരി 26 നു ഞായറാഴ്ച യു. കെ. മേഖലയുടെ പാത്രയാര്‍ക്കല്‍ വികാരിയും, അങ്കമാലി ഭദ്രാസനത്തിന്റെ പെരുമ്പാവൂര്‍, ഹൈറേന്‍ജ് മേഖലകളുടെ മെത്രാപ്പൊലീത്തയുമായ അഭി. മാത്യൂസ്സ് മോര്‍ അപ്രേം തിരുമനസിനു ഗംഭീര സ്വീകരണം നല്‍കി.
ഞായറാഴ്ച രാവിലെ 9.30 നു ഇടവകയിലെത്തിച്ചേര്‍ന്ന അഭി. തിരുമേനിയെ മുത്തുക്കുടകളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഇടവക അംഗങ്ങളും വനിതാ സമാജം പ്രവര്‍ത്തകരും മാനേജിംഗ് കമ്മറ്റി അംഗങ്ങളും ഡീക്കന്‍. എല്‍ദോയും വികാരി പീറ്റര്‍ കുര്യാക്കോസിന്റെ നേത്രത്ത്വത്തില്‍ പള്ളിയിലേക്ക് സ്വീകരിച്ചു. തുടര്‍ന്നു പ്രഭാത പ്രാര്‍ത്ഥനയും അഭി തിരുമനസ്സിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും, ആശീര്‍വാദവും ശേഷം അഭി. തിരുമനസ്സുകൊണ്ട് കുട്ടികളെ എഴുത്തിനുരുത്തുകയുണ്ടായി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല