ജൂണ്‍ 30 ന് നടക്കുന്ന യു.കെ.കെ.സി.എ കണ്‍വെന്‍ഷന്‍ റാലിയില്‍ അലക്‌സ് പള്ളിയാമ്പലിന്റെ നേതൃത്വത്തിലുള്ള ലീഡ്‌സ് യൂണിറ്റ് വെന്നിക്കൊടി പാറിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിന്റെ പ്രമുഖ നഗരമായ ലീഡ്‌സ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ മികച്ച നേതൃനിര ലീഡ്‌സ് യൂണിറ്റ് റാലിയെ മനോഹരമാക്കും.
അലക്‌സ് പള്ളിയമ്പില്‍, ഷിബു കൂടത്തിനാല്‍, ജോയിച്ചന്‍ ചാണശ്ശേരില്‍, ജയന്‍ കൊച്ചുവീട്ടില്‍, മിനി മുഖച്ചിറയില്‍, ഷിജോ കല്ലുവെട്ടാംകുഴിയില്‍, സാബു മുഖച്ചിറയില്‍, ബിനീഷ് പെരുമാപാഠം, എബ്രഹാം വെളിയത്ത് എന്നിവരുടെ നേതൃത്വത്തില്‍ റാലിക്ക് കൊഴുപ്പോകാന്‍ ശ്രമങ്ങള്‍ നടന്നുവരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല