ലീഡ്‌സ്: ലീഡ്‌സ് സീറോ മലബാര്‍ ക്‌നാനായ കത്തോലിക് അസോസിയേഷന്‍ നാലാമത് വാര്‍ഷികവും ലീഡ്‌സ് കെസിവൈഎലിന്റെ യൂണിറ്റ് ഉത്ഘാടനവും സംയുക്തമായി സെപ്റ്റംബര്‍ 14, 15, 16 തിയതികളില്‍ ആഘോഷിക്കുന്നു. ലീഡ്‌സ് രൂപതയുടെ അനുഗ്രഹ ആശീര്‍വാദത്തോടെ ആരംഭിച്ച യുകെകെസിഎയുടെ പ്രമുഖ യൂണിറ്റുകളില്‍ ഒന്നാണ് ലീഡ്‌സ് സീറോ മലബാര്‍ ക്‌നാനായ കത്തോലിക് അസോസിയേഷന്‍. ഹോണ്‍ബി ആന്‍ഡ് ലീത്ത് ഫാം ഹൗസിലാണ് ആഘോങ്ങള്‍ സംഘടിപ്പിക്കുന്നത്.
സെപ്റ്റംബര്‍ 14ന് വൈകുന്നേരം അഞ്ചിന് ലീഡ്‌സ് യൂണിറ്റ് പ്രസിഡന്റ് അലക്‌സ് പള്ളിയാമ്പില്‍ പതാക ഉയര്‍ത്തുന്നതോടെ ആഘോഷപരിപാടികള്‍ക്കു തുടക്കമാകും. ആഘോഷ പരിപാടികളില്‍ യൂണിറ്റ് അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍, സമുദായ പ്രമുഖര്‍ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ചര്‍ച്ചകള്‍, ക്ലാസുകള്‍ എന്ന നയിക്കും. 15ന് ലേക്ക് ഡിസ്റ്റിങ്റ്റിലേയ്ക്കുള്ള ഏകദിന യാത്രയ്ക്കു ശേഷം വൈകീട്ട് അഞ്ചു മണിയോടെ നടക്കുന്ന ആഘോഷവും കെസിവൈഎല്‍ യൂണിറ്റ് ഉത്ഘാടനവും യുകെകെസിഎ പ്രസിഡന്റ് ലെവി പടപ്പുരയ്ക്കല്‍ നിര്‍വഹിക്കും.
യുകെകെസിഎ സെക്രട്ടറി മാത്യു കുട്ടി ആനകുത്തിയല്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് റെന്നി ജോസഫ് പച്ചേട്ട് നയിക്കുന്ന ക്‌നാനായ സമുദായം ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തേക്കുറിച്ച് ക്ലാസ് എടുക്കും. ആഘോഷങ്ങളുടെ വിജയത്തിനായി സെക്രട്ടറി ഷിബു കൂടത്തിനാല്‍, ജയന്‍ കൊച്ചുവീട്ടില്‍, ബിനീഷ് പരുമപ്പാടം, സാബു മുകചിറ, അബ്രാഹം വെളിയത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല