ലീഡ്സ് മലയാളി അസോസിയേഷന്റെ ഓണാഘോഷം വിവിധ കലാകായിക പരിപാടികളോടെ കൊടിയിറങ്ങി. കഴിഞ്ഞ പതിനഞ്ചു ദിവസമായി ലീഡ്സിലെ മലയാളികള്‍ ഒനാഘോഷങ്ങളിലായിരുന്നു. ആഗസ്റ്റ് പതിനഞ്ചിന് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ ലെമ പ്രസിഡണ്ട് ജിജി ജോര്‍ജ് ഇന്ത്യന്‍ പതാക ഉയര്‍ത്തി, തുടര്‍ന്നു സ്പോര്‍ട്സ് കണ്‍വീനര്‍ ഷിബു ജോണിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം സ്പോര്‍ട്സ് വിവിധ കായിക മത്സരങ്ങളാല്‍ വര്‍ണാഭമായി. വിസിറ്റ് വിസയില്‍ വന്ന മാതാപിതാക്കളുടെ മത്സരങ്ങള്‍ ഏവരിലും ആവേശമുണര്ത്തി.
സെപ്റ്റംബര്‍ പത്തിന് രാവിലെ 11 മണിക്ക് ആരംഭിച്ച ഓണ പരിപാടികള്‍ ലീഡ്സ് സെറ്റ്. നിക്കോളാസ് സ്കൂളില്‍ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പ്രദക്ഷിണം ചെയ്തു. പരിപാടികള്‍ക്ക് പ്രസിഡണ്ട് ജിജി ജോര്‍ജ് അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡണ്ട് മിസിസ്. അഞ്ചു ഐസക് എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു. വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ പോലീസ് ഇന്‍സ്പെക്ട്ടര്‍ മൈക്കള്‍ ലോരന്‍സന്‍ വിശിഷ്ടാഥിതി ആയിരുന്നു. അദ്ദേഹം ഭദ്രദീപം കൊളുത്തി പരിപാടികള്‍ ഉത്ഘാടനം ചെയ്തു. തുടര്‍ന്നു ലീഡ്സിലെ ആദ്യ മലയാളിയായ ഡോ:എലിസബത്ത് മോളി തിനോതിയെ UUKMA യോര്‍ക്ക്‌ഷെയര്‍ റീജിയന്‍ പ്രസിഡണ്ട് ഉമ്മന്‍ ഐസക് പൊന്നാട അണിയിച്ച് ആദരിച്ചു. മലയാളികള്‍ നല്‍കുന്ന ഏറ്റവും വലിയ അംഗീകാരമാണ് ഇതെന്ന് ഡോ:മോളി തിമോത്തി തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
യുകെയിലെ ഏറ്റവും നല്ല മാവേലിക്കുള്ള അംഗീകാരം കിട്ടിയ ഹാസ്യ കഥാകാരന്‍ ജോയ്പ്പന്‍ മാവേലിയായി വേഷമിടുകയും തുടര്‍ന്നു നടത്തിയ പുരണ നൃത്ത ശില്‍പം എല്ലാവരെയും അക്ഷരാര്‍ത്ഥത്തില്‍ നിശബ്ദരാക്കി.
ബര്‍മിംഗ്ഹാം ബോളിവുഡ് ഡാന്‍സ് ടീം നടത്തിയ സിനിമാറ്റിക് ഡാന്‍സ് വര്‍ണങ്ങളാല്‍ ഓണത്തിന് മാറ്റ് കൂട്ടി. തുടര്‍ന്നു ലെമയുറെ ഡാന്‍സ് ക്ലാസ് കുട്ടികള്‍ നടത്തിയ ഫൂഷന്‍ ഡാന്‍സ്, വുമണ്സ് ഫോറം പ്രവര്‍ത്തകരുടെ തിരുവാതിര എന്നിവ സദസിന് പുതിയ അനുഭവമായി.
തുടര്‍ന്നു നടന്ന വിഭവ സമൃദ്ദമായ ഓണസദ്യ എല്ലാവര്‍ക്കുമൊരു നവ്യാനുഭവം നല്‍കി. തുടര്‍ന്നു കലാകായിക മത്സര വിജയികള്‍ക്കുള്ള സമ്മാന ദാന വിതരണം നടന്നു. അഞ്ചു മണിക്ക് പ്രോഗ്രാം കണ്വീനര്‍ അലക്സ് പള്ളിയാമ്പല്‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. ജയന്‍ കുര്യാക്കോസ്, ബിന്‍സി ഷാജി, ദാര്‍ലി ടോമി, ജൂലി നന്ദു, ടോമി സ്റ്റീഫന്‍, ഷാജി പപ്പന്‍, ജിത വിജി, ബിജു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല