സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഭക്തി നിര്‍ഭരമായിആഘോഷിച്ചു. വിശുദ്ധന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ഈദേവാലയത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ഓര്‍മ്മപ്പെരുന്നാള്‍ മേയ് മാസം 5നു ശനിയാഴ്ച വൈകിട്ട് ഡീക്കന്‍ എല്‍ദോസിന്റെ നേതൃത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥനയോടു കൂടി ആഘോഷങ്ങള്‍ ആരംഭിച്ചു.
ഞായറാഴ്ച രാവിലെ 9.30 നു പുതുതായി ചാര്‍ജെടുത്ത വികാരി ഫാ. എല്‍ദോസ്വട്ടപ്പറമ്പലിന്റെ കാര്‍മ്മികത്തത്തില്‍ പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്നു വിശുദ്ധകുര്‍ബാനയും ശേഷം പ്രത്യേക മദ്ധ്യ്‌സ്ഥ പ്രാര്‍ത്ഥനയും നടത്തപ്പെട്ടു.വി. കുര്‍ബാനാനയ്ക്കു ശേഷം പ്രദിക്ഷണം, കൈമുത്ത്. നേര്‍ച്ച സദ്യ, ലേലംമുതലായവ ക്രമീകരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല