ലീഡ്സ്: ഭാരത അപ്പസ്തോലന്‍ മാര്‍ തോമാസ്ലീഹായിലുടെ കത്തോലിക്കാ വിശ്വാസം ആര്‍ജിച്ചവരുടെ പിന്‍തലമുറക്കാരുടെ യുകെ യിലെ കൂട്ടായ്മ്മയായ സെന്റ് തോമസ് കാത്തലിക് ഫോറത്തിന് ലീഡ്സില്‍ ആവേശോജ്ജ്വല തുടക്കം. പ്രാര്‍ഥനാര്‍പ്പണത്തിന് ശേഷം ഭദ്ര ദീപം കൊളുത്തി UKSTCF ന്റെ പുതിയ യുണിറ്റ് അപ്പച്ചന്‍ കണ്ണഞ്ചിറ ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പ്രസിഡന്റ് ജേക്കബ് കുയിലാടന്‍ അധ്യക്ഷത വഹിച്ചു സംസാരിച്ചു. സെക്രട്ടറി മനോജ് ലീഡ്സ് സ്വാഗതവും, ട്രഷറര്‍ ജോബി വര്‍ഗ്ഗീസ് നന്ദിയും രേഖപ്പെടുത്തി.
യോഗത്തില്‍ സെക്രട്ടറി ലിജു പാറത്തോട്ടാല്‍, പൊന്റഫ്രാക്റ്റ് യുണിറ്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കു ചേര്ന്നു. പൊന്റഫ്രാക്റ്റ് യുണിറ്റ് സെക്രട്ടറി സിന്ധു ജോയ് , എബി സെബാസ്റ്റ്ന്‍ തുടങ്ങിയവര്‍ പുതിയ യുണിട്ടിനു ആശംശകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ആത്മീയ ജീവകാരുണ്യ സാംസ്കാരിക സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കുടുംബ കൂട്ടായ്മ്മക്ക് ശക്തി പകരുവാന്‍ ഉല്‍ഘാടകന്‍ ഏവരെയും ഉദ്ബോധിപ്പിച്ചു.
കുട്ടികളുടെ മികവുറ്റ നേറ്റിവിറ്റി അവതരണം ഏറെ ശ്രദ്ധേയമായി. ഷൈന്‍ ജോര്‍ജ്ജ് പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു. ബാബു ചെറിയാന്‍ ഉല്‍ഘാടന പ്രോഗ്രാമില്‍ മുഖ്യ അവതാരകനായി തിളങ്ങി. മനോജും, ഷൈനും ചേര്‍ന്ന് അവതരിപ്പിച്ച മാര്‍ത്തോമ്മാ ശ്ലീഹാ മാമ്മോധീശ നല്‍കുന്ന ടാബ്ലോ ഉല്‍ഘാടന വേദി ക്ക് ധന്യ നിമിഷമേകി.നേരത്തെ സഭാ പിതാക്കന്മാര്‍ സെന്റ് തോമസ് കാത്തലിക് ഫോറം കണ്‍വന്‍ഷനില്‍ നടത്തിയ പ്രസംഗങ്ങളുടെ കാസെറ്റ് പ്രോജക്റ്ററിലൂടെ പ്രക്ഷേപണം ചെയ്തു സമാരംഭിച്ച യോഗം ഏവര്‍ക്കും സഭയും അത്മായ സംഘടനയും തമ്മിലുള്ള ആത്മീയ ബന്ധത്തിന്റെ ഗാഡത മനസ്സിലാക്കുവാന്‍ ഉപകരിച്ചു.
ജിജി ജോര്‍ജ്ജ്, പ്രീതി മനോജ്, ഷിജി കുരിയന്‍ , ജിജി ജേക്കബ്. ഷൈന്‍ ജോര്‍ജ്ജ് എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ പരിപാടിയില്‍ സംഗീത സാന്ദ്രത വിരിയിച്ചു, നാല് ഗ്രൂപ്പുകളായി തിരിച്ചു നടത്തിയ ആക്ഷന്‍ ഗയിം എല്ലാവരും ആസ്വദിക്കുകയും, നല്ലൊരു തമാശക്കിടം നല്‍കുകയും ചെയ്തു. വിജയികള്‍ക്കുള്ള സമ്മാന ധാനത്തിനു ശേഷം വിഭവ സമൃദ്ധമായ സ്നേഹ വിരുന്നോടെ സമ്മേളനം സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല