ലീഡ്‌സ് രൂപതയുടെ പ്രഥമ സീറോ മലബാര്‍ ചാപ്ലിനായി ഫാ.ജോസഫ് പൊന്നേത്ത് ചുമതലയേറ്റു. കോതമംഗലം രൂപതയില്‍പ്പെട്ട മാറിക സ്വദേശിയാണ് ഫാ.ജോസഫ്. മുതലക്കോടം സെന്റ് ഫൊറോന പള്ളി,സെന്റ് .ജോര്‍ജ്ജ് കത്തീഡ്രല്‍, സെന്റ്.ജോര്‍ജ്ജ് ഫൊറോന പള്ളി വാഴക്കുളം എന്നിവിടങ്ങളിലെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്ക് ശേഷമാണ് ഫാ.ജോസഫ് ലീഡ്‌സ് രൂപതയതുടെ സീറോ മലബാര്‍ സമൂഹത്തിന്റെ വികാരിയായി ചുമതലയേല്‍ക്കുന്നത്.
വടക്ക് സ്‌കിപ്റ്റന്‍ മുതല്‍ വേക്ക്ഫീല്‍ഡിന്റെ അതിര്‍ത്തികള്‍ വരെയും കിഴക്ക് യോര്‍ക്ക് മുതല്‍ മാഞ്ചസ്റ്റര്‍ വരെയും വ്യാപിച്ച് കിടക്കുന്ന വിസ്തൃതമായ ലീഡ്‌സ് രൂപതയുടെ ചെറുതും വലുതുമായ പത്തോളം സീറോ മലബാര്‍ ആരാധനാ സമൂഹത്തിന്റെ ചുമതലയാണ് ഇദ്ദേഹം ഏറ്റെടുക്കുന്നത്. കിങ്‌ലി സെന്റ് വിക്ടോറിയാസ് പള്ളിയുടെ അസി.വികാരിയുമാണ് ഇദ്ദേഹം.
ലീഡ്‌സ് സെന്റ് ആന്‍സ് കത്തീഡ്രലില്‍ എത്തിച്ചേര്‍ന്ന ഫാ.ജോസഫിനെ രൂപതയുടെ വികാരി ജനറല്‍മാരായ മോണ്‍.മൈക്കിള്‍ മാക്യൂന്‍, മോണ്‍.ഫിലിപ്പ് മോജര്‍, രൂപതയുടെ സീറോ മലബാര്‍ സമൂഹത്തെ പ്രതിനിധീകരിച്ച് ലിജു പാറത്തട്ടാല്‍, ജോണ്‍ കാണിപ്പിള്ളില്‍ മനോജ്, ഇമ്മാനുവേല്‍ എന്നിവര്‍ ചേര്‍ന്ന് ഹൃദ്യമായി സ്വീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല