1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2018

സ്വന്തം ലേഖകന്‍: ലീഡ്‌സില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ദേവാലയത്തിനു നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ലീഡ്‌സിലെ സെന്റ് വില്‍ഫ്രഡ് ദേവാലയത്തിനു നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. പള്ളിയുടെ ഇരുമ്പു ഗേറ്റും ആനവാതിലും തകര്‍ത്ത അക്രമികള്‍ അകത്തു കടന്ന് ഗ്ലാസ് ഡോറും അടിച്ചു തകര്‍ത്തു.

ബുധനാഴ്ച രാത്രി പ്രാദേശിക സമയം എട്ടോടെയാണ് ലീഡ്‌സ് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ദേവാലയത്തിന് നേരെ ആക്രമണമുണ്ടായത്. വികാരിയായ ഫാ. മാത്യു മുളയോലില്‍ പ്രാര്‍ഥന കൂട്ടായ്മയില്‍ പങ്കെടുക്കുവാനായി പുറത്തുപോയ സമയത്തായിരുന്നു ആക്രമണം. സംഭവമറിഞ്ഞ് പ്രദേശത്തെ വിശ്വാസികള്‍ ദേവാലയത്തിലെത്തി.

ഫാ. മാത്യു മുളയോലിലിന്റെ പരാതി പ്രകാരം പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. അക്രമികളുടെ ദൃശ്യങ്ങള്‍ ദേവാലയത്തിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.