യോര്‍ക്ക്ഷെയറിലെ സിറോ മലബാര്‍ മാസ് സെന്ററായ ലീഡ്സില്‍ പരിശുദ്ധ മാതാവിന്റെയും ഭാരത അപ്പോസ്തോലന്‍ മാര്‍ തോമ്മാശ്ളീഹായുടെയും ഭാരതത്തിന്റെ സഹന പുത്രി വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ സംയുക്തമായി ആഘോഷിക്കുന്നു. ഓഗസ്റ്റ് 18 ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് തിരുനാള്‍ തിരുക്കര്‍മങ്ങള്‍ തുടങ്ങും. ലങ്കാസ്റ്റര്‍ റോമന്‍ കത്തോലിക്ക രൂപതയിലെ സിറോ മലബാര്‍ ചാപ്ളിന്‍ റവ ഡോ മാത്യു ചൂരപൊയ്കയില്‍ കാര്‍മികത്വം വഹിക്കുന്ന തിരുനാള്‍ കുര്‍ബാന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയ്ക്ക് ശേഷം ആരംഭിക്കും. തുടര്‍ന്ന് തിരുനാള്‍ സന്ദേശം നല്‍കും.
വിശുദ്ധരുടെ രൂപം എടുത്തു വര്‍ണാഭമായ മുത്തുക്കുടകളുടെയും കൊടിതോരണങ്ങളുടെയും അകമ്പടിയോടെ നടത്തുന്ന പ്രദക്ഷിണത്തിനു ശേഷം ലദീഞ്ഞും വാഴ്വും ഉണ്ടായിരിക്കും.
തിരുനാള്‍ കര്‍മങ്ങളില്‍ ചേര്‍ന്നു വിശുദ്ധരുടെ മധ്യസ്ഥതയില്‍ ഉദ്ദിഷ്ട കാര്യസാധ്യവും ദൈവാനുഗ്രഹവും പ്രാപിക്കുന്നതിനും കുടുംബത്തില്‍ സമാധാനവും ഐശ്വര്യവും നിറയുന്നതിനും ഇടവരട്ടെയെന്നു സെന്റ് അഗസ്റ്റിന്‍സ് ഓഫ് കാന്റര്‍ബറി ദേവാലയത്തിന്റെ പള്ളി വികാരി ഫാ ആന്റണി ജാക്സണ്‍ ആശംസിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബിജു ജോസഫ്: 07915922160
പള്ളിയുടെ വിലാസം: സെന്റ് അഗസ്റ്റിന്‍സ് ഓഫ് കാന്റര്‍ബറി റോമന്‍ കാത്തലിക് ചര്‍ച്ച്,
ഹെയര്‍ഹില്‍സ് റോഡ്,
ലീഡ്സ്, LS8 5HR
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല