ഫാ. ടോമി എടാട്ട്: നോർത്ത് ഇംഗ്ലണ്ടിന്റെ തലസ്ഥാനമെന്നു വിശേഷിപ്പിക്കപെടുന്ന ലീഡ്സിലേയും പരിസര പ്രദേശങ്ങളിലേയും വിശ്വാസികളെ വർഷങ്ങളായി ആകർഷിക്കുന്ന എട്ടുനോമ്പ് തിരുനാളിന് ഞായറാഴ്ച രാവിലെ 09.50ന് കൊടിയേറും. സീറോമലബാർ സഭയുടെ ലീഡ്‌സ് മിഷൻ ഡയറക്ടർ ഫാ.മാത്യൂ മുളയേലിയാണ് തിരുനാളിന് മുന്നോടിയായുള്ള പതാക ഉയർത്തലും രൂപപ്രതിഷ്ടയും നിർവ്വഹിക്കുന്നത്.തുടർന്നു വരുന്ന ഏഴ് ദിവസവും വി.കുർബാനയും നൊവേനയും ഉണ്ടായിരിക്കും. ഓരോദിവസത്തെയും തിരുക്കർമ്മങ്ങൾക്ക് നേതൃത്വംനൽകുന്നത് ലീഡ്സ് സെയ്റ്റ്മേരീസ് മിഷന്റെ കീഴിലയംളള വിവിധ കമ്മ്യുണിറ്റികളാണ്.
ഓഗസ്റ്റ്30ഞായറാഴ്ചകൊടിയേറ്റത്തോടെആരംഭിക്കുന്ന തിരുന്നാൾ പര്യവസാനിക്കുക്കുന്നത് സെപ്റ്റംബർ 6 ഞായറാഴ്ചയാണ്. പ്രധാനതിരുനാൾ ദിനമായ സെപ്റ്റംബർ 6 ഞായറാഴ്ച വിശ്വാസികളുടെ സൗകര്യാർത്ഥം രണ്ട് കുർബാനയു ണ്ടായിരിക്കുന്നതാണ്. കുർബാനയോടനുബന്ധിച്ച് ലദീഞ്ഞും ഉണ്ടായിരിക്കും.കുർബാന സമയം രാവിലെ പത്തുമണിയക്കും പതിനൊന്നരയക്കുമയിട്ടാണ് ക്രമീകരിച്ചിരിക്കുന്നത് .
കേരളത്തിലെ സുറിയാനി പാരബര്യം പേറുന്ന മാർത്തോമ്മാക്യസ്താനികൾ ദൈവമാതാവിനോടുളള ഭക്‌തിപ്ര കടനമായി നൂറ്റാണ്ടുകളായി ആചരിക്കുന്നതാണ് എട്ടുനോമ്പും മാതാവിന്റെ ജനനത്തിരുന്നാളും.
ഗവർമന്റിന്റെ എല്ലാ കൊവിഡ് നിർദ്ദേശങ്ങളും നിർബ്ബന്ധപൂർവ്വം പാലിച്ചുകൊണ്ട് തിരുന്നാൾ കർമ്മങ്ങളിൽ പങ്കെടുത്ത് ദൈവമാതാവിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കാൻ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നനായി മിഷൻ ഡയറക്ടർ ഫാ. മാത്യൂ മുളയോലി അറിയിച്ചു.കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ടും സോഷ്യൽ ഡിസ്റ്റൻസിങ്ങ് പാലിക്കണ്ടതുകൊണ്ടും കുർബാനയിൽ പങ്കെടുക്കാൻ മുൻകൂട്ടി ബുക്കുചെയ്യണ്ടതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല