ലീഡ്സ് സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവകയില്‍ രണ്ടാമത് വെക്കേഷന്‍ ബൈബിള്‍ ക്ലാസ്സുകള്‍ ആഗസ്റ്റ് 18 നു വ്യാഴാഴ്ച മുതല്‍ നടത്തപ്പെട്ടു. കുട്ടികള്‍ക്കായുള്ള ബൈബിള്‍ ക്ലാസ്സുകളും, ബൈബിള്‍ സംബന്ധമായ കലാ പരിപാടികളുമടങ്ങിയ മൂന്നു ദിവസത്തെ പരിപാടികള്‍ 20 നു ഉച്ചയ്ക്ക് സ്നേഹ വിരുന്നും, നിറ പകിട്ടാര്‍ന്ന ചടങ്ങുകളോടും കൂടി പര്യവസാനിച്ചു. സണ്ടെസ്കൂള്‍ അധ്യാപകരുടെ നിസ്വാര്‍ഥമായ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിക്കുകയും ഒപ്പം യുകെയില്‍ വരും തലമുറയുടെ ക്രിസ്തീയ മാര്‍ഗത്തിലുള്ള വളര്‍ച്ചയില്‍ വെക്കേഷന്‍ ബൈബിള്‍ ക്ലാസുകള്‍ സഹായകമാകുമെന്നും ഇടവക വികാരി അഭിപ്രായപ്പെട്ടു.
ഇടവക വികാരി ഫാ: കുര്യാക്കോസിനോപ്പം കമ്മറ്റി അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഡീക്കര്‍ എല്‍ദോ മാത്യു, ബിനുമോന്‍ വര്‍ഗീസ്, സഖറിയ ചെമ്പക്കൊട്ടും സണ്ടെസ്കൂള്‍ അധ്യാപകരും ക്ലാസുകള്‍ നയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല