വീണ് കാലൊടിഞ്ഞ കുട്ടിയെ ഡോക്ടര്‍ ചികിത്സിക്കാതെ മടക്കി അയച്ചു. വീണശേഷം നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട കുട്ടിയുടേത് വെറും മാനസിക പ്രശ്നമാണന്ന് പറഞ്ഞാണ് ഡോക്ടര്‍ മടക്കി അയച്ചത്. ആര്‍ച്ചി എല്‍ഡ്രിഡ്ജ് എന്ന രണ്ട് വയസ്സുകാരനാണ് ഡോക്ടര്‍മാരുടെ അനാസ്ഥ കാരണം രണ്ടാഴ്ചയായി വേദന അനുഭവിച്ചത്. കഴിഞ്ഞ മേയിലാണ് സംഭവം. ജിംനാസ്റ്റിക് പരിശീലനത്തിനിടെ വീണ് ആര്‍ച്ചിയുടെ വലതുകാലിന് പരുക്കേല്‍ക്കുകയായിരുന്നു. കാലിന് പൊട്ടലുണ്ടെന്ന സംശയത്തെ തുടര്‍ന്ന് മാതാവ് നതാഷ കാലിന്റെ എക്സ്റേ എടുപ്പിക്കുകയും ചെറിയ പൊട്ടലുണ്ടെന്ന് മനസ്സിലായതിനാല്‍ താല്‍ക്കാലികമായി പ്ലാസ്റ്ററിടുകയും ചെയ്തു.
എന്നാല്‍ പത്ത് ദിവസമായിട്ടും കാലിന്റെ വേദന മാറാത്തതിനാല്‍ ഒരു സ്പെഷ്യലിസ്റ്റിനെ കാണിക്കുകയായിരുന്നു. എന്നാല്‍ എക്സ്റേ പരിശോധിച്ച ഡോക്ടര്‍ കാലിന് പൊട്ടലില്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് താല്കാലികമായി ഇട്ട പ്ലാസ്റ്റര്മാറ്റിയ ശേഷം പോകാന്‍ അനുവദിക്കുകയായിരുന്നു. ആര്‍ച്ചിക്ക് നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോള്‍ അത് വെറും മാനസിക പ്രശ്നമാണന്നും രണ്ട് ദിവസത്തിനുളളില്‍ ശരിയാകുമെന്നും ഡോക്ടര്‍ പറഞ്ഞതായി മാതാവ് നതാഷ പറഞ്ഞു. കെന്റിലെ ഡാര്ട്ട്ഫോര്ഡിലുളള ഡാരന്റ് വാലി ഹോസ്പിറ്റലിലാണ് നതാഷ മകനെ കാണിച്ചത്. പിന്നീട് ഡോക്ടര്‍ക്ക് അപ്പോയ്മെന്റ് ഒന്നും തന്നതുമില്ലന്നും നതാഷ വ്യക്തമാക്കി.
എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷവും കുട്ടിയുടെ നിലയില്‍ വ്യത്യാസമൊന്നും കാണാത്തതിനാല്‍ ഒരു സെക്കന്‍ഡ് ഒപ്പീനിയനായി സിഡ്കപ്പിലെ ക്യൂന്മേരി ഹോസ്പിറ്റലില്‍ കാണിക്കുകയായിരുന്നു. കുട്ടിയുടെ കാലില്‍ പൊട്ടലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വീണ്ടും പഴയ ജിപിയുടെ അടുത്തേക്ക് തന്നെ റഫര്‍ ചെയ്തു.വീണ്ടും എക്സ്റേ എടുത്തതിനെ തുടര്‍ന്ന് ആര്‍ച്ചിയുടെ കാലില്‍ പൊട്ടലുണ്ടെന്നും നേരത്തെ തെറ്റുപറ്റിയതാണന്നും ജിപി സമ്മതിച്ചു. ഫ്രാക്ചര്‍ കണ്ടെത്തിയെങ്കിലും തുടര്‍ന്ന് ഡാരന്റ് വാലി ഹോസ്പിറ്റലില്‍ തന്നെ ചികിത്സിക്കാന്‍ നതാഷ വിസമ്മതിച്ചു. തനിക്ക് ആശുപത്രി അധികൃതരിലുളള വിശ്വാസം നഷ്ടമായെന്നും കുട്ടിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിലാണ് ശ്രദ്ധ കൊടുക്കുന്നതെന്നും നതാഷ വ്യക്തമാക്കി. നതാഷയുടെ പരാതി ഹോസ്പിറ്റല്‍ അന്വേഷിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് ഹോസ്പിറ്റല്‍ വക്താവ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല